കേരള സര്‍ക്കാര്‍ സംരംഭമായ അസാപ് കേരളയില്‍ ബിരുദധാരികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്ലേസ്മെന്റ് സഹായത്തോടെയുള്ള നൈപുണ്യ പരിശീലനം നേടാന്‍ അവസരം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്റ്സ് ആന്റ് മെഷീന് ലേണിംഗ്, സൈബര്‍ സെക്യൂരിറ്റി, ഓഗ്മെന്റെഡ് റിയാലിറ്റി, വെര്‍ച്ച്വല്‍ റിയാലിറ്റി, പൈത്തണ്‍ ഫോര്‍ ഡാറ്റാ മാനേജ്മെന്റ് എന്നീ കോഴ്സുകളും, കൊമേഴ്സ് ബിരുദധാരികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എന്റോള്‍ഡ് ഏജന്റ് കോഴ്സുകളിലേക്കും പ്രവേശനം നേടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 073068 63566, 9947797719 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Related Articles
വാർക്കയുടെ തകരാർ,വീട് അപകടാവസ്ഥയിൽ,അഞ്ചു ലക്ഷത്തി അയ്യായിരം രൂപ നഷ്ടം നൽകുവാൻ വിധി.
വാർക്കയുടെ തകരാർ മൂലം വീട് അപകടാവസ്ഥയിലാണെന്ന് ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ മുണ്ടൂർ കുന്നത്തുള്ളി വീട്ടിൽ ബാബു.കെ.എസ് ഫയൽ ചെയ്ത ഹർജിയിലാണ് പേരാമംഗലത്തുള്ള ടി.എസ്.രാമകൃഷ്ണനെതിരെ ഇപ്രകാരം വിധിയായത്. പണിക്ക് ശേഷം വാർക്ക ചോർന്നൊലിക്കുകയും പല ഭാഗങ്ങളിലും ചിന്നൽ രൂപപ്പെടുകയും ചെയ്തിരുന്നു. വീട് അപകടാവസ്ഥയിലാകുന്നു. നിവൃത്തിയില്ലാതെ ഹർജി ഫയൽ ചെയ്യുകയാണുണ്ടായതു്. കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു. കമ്മീഷണർ, വീട് അപകടകരമായ അവസ്ഥയിലാണെന്ന് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളതാകുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, Read More…
പാലക്കാടിന് വ്യവസായ സ്മാർട്ട് സിറ്റി: 3,806 കോടി രൂപയുടെ വലിയ നിക്ഷേപം
പാലക്കാട്: കേന്ദ്ര സർക്കാരിന്റെ വലിയ പദ്ധതിയായ ഇന്ത്യയുടെ 12 വ്യവസായ സ്മാർട്ട് നഗരങ്ങളിൽ ഒന്നാണ് പാലക്കാടിന്റെ പുതുശേരി. 51,000 പേർക്ക് നേരിട്ട് തൊഴിൽ നൽകാൻ പദ്ധതിക്ക് ലക്ഷ്യമിട്ടിരിക്കുകയാണ്. 3,806 കോടി രൂപ ചെലവിൽ കൊച്ചി-സേലം പാതയിലായിരിക്കും ഈ വ്യവസായ നഗരം സ്ഥാപിക്കുന്നത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം ഈ പ്രമുഖ തീരുമാനം പ്രഖ്യാപിച്ചത്. ദേശീയ വ്യവസായ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ സ്മാർട്ട് സിറ്റി നിർമിക്കുന്നത്. മെഡിക്കൽ, കെമിക്കൽ, നോൺ Read More…
കുറ്റവാളികളുടെ മാനസിക പരിവർത്തനത്തിന് പ്രൊബേഷൻ സമ്പ്രദായം ഫലപ്രദം: മന്ത്രി ഡോ. ബിന്ദു
തൃശൂർ: കുറ്റവാളികളുടെ മാനസിക പരിവർത്തനത്തിനും സാമൂഹിക പുനരധിവാസത്തിനും പ്രൊബേഷൻ സമ്പ്രദായം ഏറ്റവും ഫലപ്രദമായ മാർഗമാണ്, എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരള ലോ അക്കാദമി ഹാളിൽ ഓൺലൈൻ വഴി നടന്ന സംസ്ഥാനതല പ്രൊബേഷൻ ദിനാചരണത്തിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. “പ്രൊബേഷൻ നിയമം വിജയകരമായി നടപ്പിലാക്കുന്നത്, സാമൂഹ്യ പ്രതിരോധ മേഖലയിൽ നേട്ടങ്ങൾ കൈവരിക്കുകയും, കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതു തടയുകയും, ജയിലുകൾ തടവുകാരെക്കൊണ്ട് തിങ്ങി നിറയുന്ന അവസ്ഥ ഒഴിവാക്കുന്നതിനും സഹായിക്കുന്നു,” എന്നും മന്ത്രി കൂട്ടിച്ചേർത്തു. Read More…