ന്യൂഡൽഹി: 70 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ പൗരന്മാർക്കും കുടുംബത്തിന്റെ വാർഷിക വരുമാനത്തെ പരിഗണിക്കാതെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകുന്ന പദ്ധതി ഇന്ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നത്.
രജിസ്ട്രേഷൻ ചെയ്യാനുള്ള മാർഗ്ഗം:
രജിസ്ട്രേഷൻ പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പോർട്ടലിലോ ആയുഷ്മാൻ ആപ്പിലോ സുലഭമായി ചെയ്യാം. ഇതിനായി ആയുഷ്മാൻ കാർഡുള്ളവർക്ക് പുതുക്കിയ കാർഡിനായി അപേക്ഷിക്കാനും ഇ-കെവൈസി സമർപ്പിക്കാനും സൗകര്യമുണ്ട്. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ രജിസ്ട്രേഷൻ സഹായം ലഭ്യമാണ്. https://beneficiary.nha.gov.in/ എന്ന സൈറ്റിലോ ആയുഷ്മാൻ ആപ്പ് ഡൗൺലോഡ് ചെയ്തോ രജിസ്റ്റർ ചെയ്യാം.
ആനുകൂല്യങ്ങൾ:
ഏകദേശം നാലരക്കോടി കുടുംബങ്ങളിൽ ആറു കോടിയോളം മുതിർന്ന പൗരന്മാർക്ക് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകും. ഒരു കുടുംബത്തിൽ ഒന്നിലധികം മുതിർന്ന പൗരന്മാർ ഉള്ള പക്ഷം ഈ തുക പങ്കുവെയ്ക്കും.





