Kerala News

ആശയമുണ്ടോ അവസരമുണ്ട് – വിദ്യാർത്ഥികളെ സംരംഭകത്വത്തിലേക്ക് നയിക്കാൻ ഡ്രീംവെസ്റ്റർ 2.0 പദ്ധതിയുമായി  അസാപ് കേരളയും സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനും

കേരളത്തിലെ യുവ സംരംഭകരുടെ വളർച്ചയ്ക്കും പുതിയ സംരംഭങ്ങളുടെ  പ്രോത്സാഹനത്തിനുമായി അസാപ് കേരള,  സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ  (KSIDC)  സഹകരണത്തോടെ ‘ഡ്രീംവെസ്റ്റർ 2.0” പദ്ധതി സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾക്ക് സ്വന്തം ആശയങ്ങളെ സംരംഭങ്ങളായി മാറ്റാനുള്ള അവസരവും സാമ്പത്തിക പിന്തുണയും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശിൽപശാലകൾ, ഡിസൈൻ തിങ്കിങ് ശിൽപശാല, ഐഡിയത്തോൺ മത്സരം എന്നീ  മൂന്ന് ഘട്ടങ്ങളായാണ് നടപ്പാക്കുക. ആദ്യ ഘട്ട ബോധവത്കരണ ശില്പശാലകൾ ഡിസംബർ മാസത്തിൽ വിജയകരമായി നടപ്പിലാക്കിയിരുന്നു. അടുത്തഘട്ടമായി നടത്തപ്പെടുന്ന സംസ്ഥാനതല ഐഡിയത്തോൺ മത്സരത്തിനായി താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് 3 മുതൽ 5 പേര് അടങ്ങുന്ന ടീമുകളായി Read More…

Kerala News

ഐ.ആർ.ഇ.എൽ (ഇന്ത്യ) ലിമിറ്റഡും അസാപും നൈപുണ്യ പരിശീലനത്തിന് ധാരണയായി

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള, കൊല്ലം ജില്ലയിലെ ചവറ ഐ.ആർ.ഇ.എൽ (ഇന്ത്യ) ലിമിറ്റഡുമായി സഹകരിച്ച് ഈ വർഷത്തെ നൈപുണ്യ പരിശീലനത്തിന് തുടക്കമാകുന്നു. വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി ഐ.ആർ.ഇ.എൽ ന്റെ ഖനന മേഖലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് നൈപുണ്യ പരിശീലനം നൽകാനാണ് ധാരണ. അസാപ് കേരള ഇംപ്ലിമെൻറിംഗ് ഏജൻസിയായി നഴ്‌സിങ് മേഖലയിൽ നിരവധി തൊഴിലവസരങ്ങളുള്ള ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സിലാണ് പരിശീലനം നൽകുക. പന്ത്രണ്ട് ലക്ഷം രൂപയാണ് ഐ.ആർ.ഇ.എൽ (ഇന്ത്യ) ഇതിലേക്കായി Read More…

Kerala News

അസാപ്  എ.സി.ഇ   പോർട്ടൽ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു

ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരള രൂപകൽപ്പന ചെയ്ത അസാപ് എ.സി.ഇ പോർട്ടലിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു നിർവ്വഹിച്ചു. എട്ടുമുതൽ പത്തുവരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചി തിരിച്ചറിയുവാനായി തയ്യാറാക്കിയ പോർട്ടലാണ് അസാപ് എ.സി.ഇ (ആപ്റ്റിട്യൂട് ആൻഡ് കോംപീറ്റൻസി ഇവാലുവേഷൻ). വിമൻസ് കോളേജ്‌ നടത്തുന്ന കോഗ്‌നിറ്റോപ്പിയ: മൾട്ടി ഡിസിപ്ലിനറി അക്കാദമിക് ഫെസ്റ്റിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് പോർട്ടൽ ഉദ്ഘാടനം ചെയ്തത്. അസാപ് കേരളയുടെ ചെയർപേഴ്‌സൺ ആൻഡ് മാനേജിങ് ഡിറക്ടറായ Read More…

Kerala News

ആശയമുണ്ടോ അവസരമുണ്ട് – വിദ്യാർത്ഥികളെ സംരംഭകത്വത്തിലേക്ക് നയിക്കാൻ ഡ്രീംവെസ്റ്റർ 2.0 പദ്ധതിയുമായി അസാപ് കേരള

കേരളത്തിലെ യുവ സംരംഭകരുടെ വളർച്ചയ്ക്കും പുതിയ സംരംഭങ്ങളുടെ  പ്രോത്സാഹനത്തിനുമായി അസാപ് കേരള,  സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ  (കെ.എസ്.ഐ.ഡി.സി) സഹകരണത്തോടെ ‘ഡ്രീംവെസ്റ്റർ 2.0” പദ്ധതി സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾക്ക് സ്വന്തം ആശയങ്ങളെ സംരംഭങ്ങളായി മാറ്റാനുള്ള അവസരവും സാമ്പത്തിക പിന്തുണയും നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ ഘട്ട ബോധവത്കരണ ശില്പശാലകൾ ഡിസംബർ മാസത്തിൽ വിജയകരമായി നടപ്പിലാക്കിയിരുന്നു. അടുത്തഘട്ടമായ സംസ്ഥാനതല ഐഡിയത്തോൺ മത്സരത്തിനായി താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് 3 മുതൽ 5 പേര് അടങ്ങുന്ന ടീമുകളായി പേര്  രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്ന ടീമുകൾക്ക് ഡിസൈൻതിങ്കിങ് വർക്‌ഷോപ്പ്‌ Read More…

Kerala News

മികച്ച തൊഴിലവസര കോഴ്സുമായി അസാപ്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള  പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ  സ്‌കോളർഷിപ്പോടെ പിഎഡിഐ ഡൈവ്മാസ്റ്റർ സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തും. രാജ്യത്തും വിദേശത്തും നിരവധി തൊഴിലവസരങ്ങളുള്ള കോഴ്സിൽ തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളി കുടുംബത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീസ് ആയ ഒരുലക്ഷത്തി അറുപതിനായിരം രൂപയിൽ ഒരുലക്ഷം രൂപ സ്‌കോളർഷിപ്പ് ആയി ലഭിക്കും. ബാക്കി  അറുപതിനായിരം മാത്രം അടച്ചാൽ മതി. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പാടി ഡൈവ് മാസ്റ്ററിന്റെ 5 ലെവൽ സർട്ടിഫിക്കറ്റുകൾ നൽകും. വിഴിഞ്ഞം, കോവളം എന്നിവിടങ്ങളിലാണ് പരിശീലനം. കൂടുതൽ Read More…

Kerala News

കോമേഴ്സ് ബിരുധാരികൾക്ക് യു എസ് അക്കൗണ്ടിംഗ് മേഖലയിൽ വമ്പൻ അവസരവുമായി അസാപ് കേരളയും ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും

സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് (CPA) രംഗത്തേക്ക് കൊമേഴ്‌സ് ബിരുദധാരികൾക്ക് എത്തിപ്പെടുവാൻ അവസരമൊരുക്കുകയാണ് അസാപ് കേരളയും ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും. ഇന്ത്യയിലെ ചാർട്ടഡ് അക്കൗണ്ടന്റിന് സമാനമായ അമേരിക്കയിലെ പ്രൊഫഷണൽ യോഗ്യതയാണ് CPA. കൊമേഴ്‌സ് ബിരുദധാരികൾക്ക് ഉയർന്ന ശമ്പളത്തോടു കൂടി ഏറെ തൊഴിൽ സാധ്യതയുള്ള മേഖലയാണിത്. CPA പ്രൊഫഷണലിസിന് നിലവിൽ ശരാശരി വാർഷിക ശമ്പളം 12 മുതൽ 18 ലക്ഷം രൂപ വരെ ലഭിക്കുന്നുണ്ട്. കൊമേഴ്‌സ് ബിരുദധാരികൾക്ക് CPA പരീക്ഷാ  പരിശീലനത്തോടുകൂടിയ യു.എസ്. ജനറലി അക്‌സപ്റ്റഡ് അക്കൗണ്ടിംഗ് പ്രിൻസിപ്പിൾസിൽ (GAAP) ഒരു വർഷം ദൈർഘ്യമുള്ള PG Diploma കോഴ്‌സാണ് അസാപ് കേരളയും ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും സംയുക്തമായി ആരംഭിക്കുന്നത്. ഡിപ്ലോമ വഴി CPA പരീക്ഷയ്ക്കുള്ള Read More…

Education Kerala News

അസാപ് കേരളയിലെ പുതിയ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ സംരംഭമായ അസാപ് കേരളയില്‍ ബിരുദധാരികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്ലേസ്മെന്റ് സഹായത്തോടെയുള്ള നൈപുണ്യ പരിശീലനം നേടാന്‍ അവസരം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്റ്‌സ് ആന്റ് മെഷീന്‍ ലേണിംഗ്, സൈബര്‍ സെക്യൂരിറ്റി, ഓഗ്‌മെന്റെഡ് റിയാലിറ്റി, വെര്‍ച്ച്വല്‍ റിയാലിറ്റി, പൈത്തണ്‍ ഫോര്‍ ഡാറ്റാ മാനേജ്‌മെന്റ് എന്നീ കോഴ്സുകളും, കൊമേഴ്സ് ബിരുദധാരികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എന്റോള്‍ഡ് ഏജന്റ് കോഴ്സുകളിലേക്കും പ്രവേശനം നേടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 073068 63566, 9947797719 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.