Kerala News

തുമ്പൂർ ഓണാഘോഷം 2025 :- കൈകൊട്ടിക്കളി മത്സരം പ്രശസ്ത സിനിമാതാരം ശ്രീ ദേവൻ ഉദ്ഘാടനം ചെയ്തു

തുമ്പൂർ- താഴേക്കാട് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ തുമ്പൂർ അയ്യപ്പൻ കാവ് ക്ഷേത്ര മൈതാനിയിൽ നടക്കുന്ന ഓണാഘോഷം 2025 കൈകൊട്ടിക്കളി മത്സരത്തിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ശ്രീ ദേവൻ നിർവഹിച്ചു.
യോഗത്തിൽ കരയോഗം പ്രസിഡൻ്റ് ശ്രീ കെ ആർ അജയകുമാർ അധ്യക്ഷത വഹിച്ചു.
സിനിമ സീരിയൽ രംഗത്ത് 25 വർഷം പൂർത്തിയാക്കിയ ഡോ.ഷാജു പൊറ്റക്കലിനെ യോഗത്തിൽ ആദരിച്ചു. ആളൂർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ശ്രീമതി ഷൈനി തിലകൻ, ക്ഷേത്രം പ്രസിഡൻ്റ് ശ്രീ സി വി രഘു മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കരയോഗം സെക്രട്ടറി ശ്രീ വി വി സുനിൽ സ്വാഗതവും, ട്രഷറർ ശ്രീ സി സി സുരേഷ് ബാബു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *