Kerala News

കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തു;നടന്‍ കെ മണികണ്ഠന് സസ്പെൻഷൻ

പാലക്കാട്: കണക്കില്‍പ്പെടാത്ത 1.90 ലക്ഷം രൂപ കണ്ടെടുത്തതിന് പിന്നാലെ മോട്ടോര് വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ മണികണ്ഠനു സസ്പെൻഷൻ. ഒക്ടോബര് 29ന് ഒറ്റപ്പാലത്തെ വാടക വീട്ടില് നടത്തിയ വിജിലൻസ് പരിശോധനയിലാണ് ഇയാളുടെ പക്കല് നിന്ന് പണം പിടിച്ചെടുത്തത്. വരുമാനത്തിന്റെ പുറത്തുള്ള സ്വത്ത് സമ്പാദനം സംബന്ധിച്ച കേസിൽ, കോഴിക്കോട്ടെ വിജിലൻസ് സ്പെഷ്യൽ സെല്ല് എഫ്ഐആർ രജിസ്റ്റർ ചെയ്തതിനു ശേഷമാണ് റെയ്ഡ് നടത്തിയത്. മണികണ്ഠന്‍റെ വാടക വീട്ടിൽ നിന്ന് പണത്തിന് പുറമേ മൊബൈൽ ഫോണുകളും ചില രേഖകളും കസ്റ്റഡിയിലെടുത്തിരുന്നു. Read More…

Entertainment News

അജിത്തിന്റെ ‘വിടാമുയർച്ചി’ കുരുക്കിൽ; പാരാമൗണ്ട് പിക്ചേഴ്സ് 150 കോടിയുടെ നോട്ടീസ് അയച്ചു

1997-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ബ്രേക്ഡൗൺ ന്റെ റീമേക്ക് ആകാമെന്ന് നേരത്തെ ഉയർന്നിരുന്ന ആരോപണങ്ങൾ അജിത്തിന്റെ ‘വിടാമുയർച്ചി’ ചിത്രത്തിനെതിരെ വീണ്ടും വിവാദമായിരിക്കുകയാണ്. പാരാമൗണ്ട് പിക്ചേഴ്സ് 150 കോടിയുടെ നോട്ടീസ് ലൈക് പ്രൊഡക്ഷൻസ് നിർമാതാക്കൾക്ക് അയച്ചതായി റിപ്പോർട്ടുകൾ പറയുന്നു. സിനിമയുടേതായി പുറത്തിറങ്ങിയ ടീസറിലും കഥയുമായുള്ള സാദൃശ്യം പ്രകടമാണ്. ഒരു ദൂര യാത്ര പോകുന്നതിനിടെ ദമ്പതികളുടെ കാർ കേടാകുന്നു. തുടർന്ന് ഒരു ട്രക്ക് ഡ്രൈവർ അവരെ സഹായിക്കാനെത്തുന്നു. പിന്നീട് ആ ദമ്പതികളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമ പറയുന്നത്. Read More…