Kerala News

എൻഡിഎ തൃശ്ശൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എം ടി രമേശ് ഉദ്ഘാടനം ചെയ്തു

എൻഡിഎ തൃശ്ശൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എം ടി രമേശ് ഉദ്ഘാടനം ചെയ്തു. ചരിത്രം തിരുത്തി കുറിക്കാൻ പോകുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ വലിയ മാറ്റമാണ് വരാൻ പോകുന്നത് ഇടത് വലത് മുന്നണികളുടെ ഇരട്ടത്താപ്പിനെതിരെ ജനം വിധിയെഴുതാൻ കാത്തിരിക്കുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ വിജയം തൃശ്ശൂരിൽ ആവർത്തിക്കും. എൻഡിഎ തൃശൂർ കോർപ്പറേഷൻ ഭരണം പിടിക്കാൻ പോകുന്ന തെരഞ്ഞെടുപ്പാണ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങ് ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അതുൽ ഘോഷ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ ബി ഗോപാലകൃഷ്ണൻ,വി ഉണ്ണികൃഷ്ണൻ മാഷ്, മുൻ ഡിജിപി ജേക്കബ് തോമസ്, സംസ്ഥാന സമിതി അംഗം എം എസ് സമ്പൂർണ്ണ, ജില്ലാ ട്രഷർ വിജയൻ മേപ്പറത്ത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ വൈസ് പ്രസിഡന്റുമാരായ പൂർണിമ സുരേഷ്, സുധീഷ് മേനോൻത്ത് പറമ്പിൽ, മേഖലാ ജനറൽ സെക്രട്ടറി രവികുമാർ
ഉപ്പത്ത് എന്നിവർ പ്രസംഗിച്ചു. മുരളി കൊളങ്ങട്, ശീതൾ രാജ, പ്രിയ അനിൽ, മണ്ഡലം പ്രസിഡണ്ട് മാരായ വിപിൻ ഐ നീക്കുന്നത്, അശ്യൻ വാര്യർ, എന്നിവർ നൽകി.

Leave a Reply

Your email address will not be published. Required fields are marked *