നിയമസഭ തെരഞ്ഞെടുപ്പിൽ ഒല്ലൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബിജോയ് തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു. നൂറ് കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് ബിജോയ് തോമസ് ഇന്ന് നാമ നിർദേശപത്രിക സമർപ്പിച്ചത്.
ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് നമോ ഭവനിൽ നിന്ന് നിരവധി പ്രവർത്തകരുടെ അകമ്പടിയോടെ ചെമ്പുക്കാവിലെ പ്രിൻസിപ്പൽ അഗ്രി കൾച്ചർ ഓഫിസർ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.
മുൻ കേന്ദ്ര മന്ത്രി ഭഗവന്ത് കൂബേ, ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി സുജയ് സേനൻ, ജില്ലാ സെക്രട്ടറിമാരായ നിബിൻ ശ്രീനിവാസൻ, എൻ റോഷൻ, മണ്ഡലം പ്രസിഡൻ്റുമാരായ അശ്വിൻ വാര്യർ, പ്രശാന്ത് എൻ. എച്ച്, ജില്ലാ സെൽ കൺവീനർ പ്രനീഷ് എൻ. എച്ച്, ഫെബിൻ ഫ്രാൻസിസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.





