മാനന്തവാടി: മാനന്തവാടി മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി പി ശ്യാംരാജ് യുവ വോട്ടർമാരെ നേരിൽ കാണാനായി ക്യാമ്പസുകളിലെത്തി. നാമനിർദേശ പത്രിക സമർപ്പിച്ചശേഷം ഒണ്ടയങ്ങാടി മേരി മാതാ കോളേജിലേക്കാണ് പി ശ്യാംരാജ് എത്തിയത്.
കോളേജിലെത്തിയ സ്ഥാനാർത്ഥി വിദ്യാർഥികളെ നേരിൽ കണ്ട് വോട്ട് ചോദിച്ചു. നാടിൻ്റെ വികസനത്തിന് യുവ വോട്ടർമാർക്ക് ഏറെ പങ്കാളിത്തമാണുള്ളതെന്ന് ശ്യാം പറഞ്ഞു.
കേന്ദ്രസർക്കാരിൻ്റെ വിവിധ ജനക്ഷേമ പദ്ധതികൾ വീടുകളിൽ എത്തിക്കുവാൻ തന്നെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് ശ്യം വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു. ഉച്ചക്കുശേഷം പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തിയ ശ്യാം വൈകുന്നേരം വെള്ളമുണ്ട പഞ്ചായത്തിലെ വിവിധ കുടുംബയോഗങ്ങളിൽ പങ്കെടുത്തു.





