മാനന്തവാടി: വയനാട്ടിലെ ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകുന്നതിൽ കേരളത്തിലെ എൽഡിഎഫ് സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് കേന്ദ്ര പട്ടികവർഗ്ഗ വകുപ്പ് സഹമന്ത്രി ദുർഗ്ഗാദാസ് ഉയ്‌ഗേ. മാനന്തവാടിയിൽ എൻഡിഎ സ്ഥാനാർത്ഥി ശ്യാം രാജിൻ്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ 7134 കോടി രൂപ അനുവദിച്ചിട്ടും കോഴിക്കോട്- കുറ്റ്യാടി- മാനന്തവാടി-കുട്ട ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി സംസ്ഥാന സർക്കാരും മണ്ഡലം എംഎൽഎയും അട്ടിമറിച്ചു എന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. സംസ്ഥാന സർക്കാരിൻ്റെയും മണ്ഡലം എംഎൽഎയുടെയും ഉദാസീനത കാരണം പദ്ധതി സ്തംഭിച്ചിരിക്കുകയാണെന്നും കേന്ദ്ര മന്ത്രി വിമർശിച്ചു. മാനന്തവാടി Read More…
Tag: P SHYAMRAJ
യുവ വോട്ടർമാരെ നേരിൽകണ്ട് പി ശ്യം രാജ് മേരി മാതാ കോളേജ് സന്ദർശിച്ചു
മാനന്തവാടി: മാനന്തവാടി മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി പി ശ്യാംരാജ് യുവ വോട്ടർമാരെ നേരിൽ കാണാനായി ക്യാമ്പസുകളിലെത്തി. നാമനിർദേശ പത്രിക സമർപ്പിച്ചശേഷം ഒണ്ടയങ്ങാടി മേരി മാതാ കോളേജിലേക്കാണ് പി ശ്യാംരാജ് എത്തിയത്. കോളേജിലെത്തിയ സ്ഥാനാർത്ഥി വിദ്യാർഥികളെ നേരിൽ കണ്ട് വോട്ട് ചോദിച്ചു. നാടിൻ്റെ വികസനത്തിന് യുവ വോട്ടർമാർക്ക് ഏറെ പങ്കാളിത്തമാണുള്ളതെന്ന് ശ്യാം പറഞ്ഞു. കേന്ദ്രസർക്കാരിൻ്റെ വിവിധ ജനക്ഷേമ പദ്ധതികൾ വീടുകളിൽ എത്തിക്കുവാൻ തന്നെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് ശ്യം വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു. ഉച്ചക്കുശേഷം പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തിയ ശ്യാം വൈകുന്നേരം വെള്ളമുണ്ട പഞ്ചായത്തിലെ Read More…
മാനന്തവാടി എൻഡിഎ സ്ഥാനാർത്ഥി നാമനിർദേശ പത്രിക സമർപ്പിച്ചു
മാനന്തവാടി നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി പി ശ്യം രാജ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. എരുമതെരുവ് പരിസരത്ത് നിന്ന് പ്രകടനമായി എത്തിയാണ് പത്രിക സമർപ്പിച്ചത്. മുതിർന്ന നേതാവായ പള്ളിയറ രാമൻ ഒപ്പം ഉണ്ടായിരുന്നു. എസ് ടി മോർച്ച സംസ്ഥാന പ്രസിഡണ്ട് മുകുന്ദൻ പള്ളിയറ, കെ മോഹൻദാസ്, പാലക്കാട് മേഖല പ്രഭാരി സജി ശങ്കർ എന്നിവർ പങ്കെടുത്തു.
മാനന്തവാടി മണ്ഡലത്തിൽ ഗോത്രജീവിതം ദുസ്സഹം: പി ശ്യം രാജ്
മാനന്തവാടി: പട്ടികവർഗ്ഗ വകുപ്പ് മന്ത്രിയുടെ മണ്ഡലമായിട്ടു പോലും മന്ത്രിയുടെ പഞ്ചായത്തിലുള്ള ഗോത്രജനതയ്ക്ക് താമസിക്കാൻ പാർപ്പിടമോ കുടിവെള്ളമോ ഇല്ലാത്ത സാഹചര്യമാണെന്ന് എൻഡിഎ സ്ഥാനാർഥി പി ശ്യം രാജ്. സർക്കാരിൻ്റെ പോരായ്മകൾ മറച്ചുവെക്കാൻ ഉന്നതി എന്ന് പേരുമാറ്റിയാൽ മാത്രം ആകില്ലെന്ന് ശ്യാം പറഞ്ഞു. തിരുനെല്ലി പഞ്ചായത്തിൽ തന്നെ നിരവധി സ്ഥലങ്ങളിൽ ഗോത്ര ജനത ജീവിക്കുന്നത് വളരെ ദുരിത അവസ്ഥയിലാണ്. പലർക്കും കുടിവെള്ളമില്ല, വീടില്ല, വീടിന് പകരം പ്ലാസ്റ്റിക് കൂരയിലാണ് താമസം. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും ശൗചാലയം ഇല്ലെന്നും ശ്യാം രാജ് ആരോപിച്ചു. Read More…





