മാനന്തവാടി നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി പി ശ്യം രാജ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. എരുമതെരുവ് പരിസരത്ത് നിന്ന് പ്രകടനമായി എത്തിയാണ് പത്രിക സമർപ്പിച്ചത്.
മുതിർന്ന നേതാവായ പള്ളിയറ രാമൻ ഒപ്പം ഉണ്ടായിരുന്നു. എസ് ടി മോർച്ച സംസ്ഥാന പ്രസിഡണ്ട് മുകുന്ദൻ പള്ളിയറ, കെ മോഹൻദാസ്, പാലക്കാട് മേഖല പ്രഭാരി സജി ശങ്കർ എന്നിവർ പങ്കെടുത്തു.





