കേരള നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രധാനമന്ത്രി തൃശൂരിലെത്തും. തെരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് ആവശേം പകരാനെത്തുന്ന പ്രധാനമന്ത്രി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലിൻ്റെ പ്രചാരണത്തിലും പങ്കെടുക്കും.
സ്വരാജ് റൗണ്ടില്‍ തുറന്ന വാഹനത്തില്‍ റോഡ് ഷോയിലും മോദി പങ്കെടുക്കും. ഇതിന് ശേഷമായിരിക്കും മടക്കം. പാലക്കാട് മണ്ഡലത്തില്‍ മത്സരിക്കുന്ന ശോഭാ സുരേന്ദ്രൻ്റെ പ്രചാരണത്തിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് സൂചന. പരിപാടികളുടെ സമയക്രമം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.





