ഗുരുവായൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ ബി ഗോപാലകൃഷ്ണന്‍ ഇന്ന് നാമനിര്‍ദേശപത്രിക വരണാധികാരിക്ക് മുമ്പാകെ സമര്‍പ്പിക്കും. ഗുരുവായൂരിലെ ഹൈന്ദവ വിശ്വാസികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു ഹിന്ദു എംഎല്‍എ വേണമെന്ന ബി ഗോപാലകൃഷ്ണൻ്റെ പ്രസ്താവന കഴിഞ്ഞ ദിവസം വിവാദമായിരുന്നു. പക്ഷേ, നാമനിർദേശ പത്രിക സമർപ്പിക്കാത്തതിനാൽ സ്ഥാനാർത്ഥിയാകില്ലെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ കുഴപ്പമില്ലെന്നുമാണ് ലഭിക്കുന്ന വിവരം. അതെസമയം റിട്ടേണിംഗ് ഓഫീസർ നൽകിയ പോലീസ് പരാതിയിൽ അന്വേഷണം നടക്കും. വിവാദ പ്രസ്താവനയുടെഅടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം സിപിഎമ്മും കെഎസ് യുവും പരാതി നൽകിയിരുന്നു.
അതെസമയം പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് അഡ്വ. ബി ഗോപാലകൃഷ്ണന്‍ അറിയിച്ചു. വിവാദ പരാമര്‍ശമല്ല നടത്തിയതെന്നും മറിച്ച് യാഥാര്‍ത്ഥ്യമാണ് പറഞ്ഞതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞത് നൂറ് ശതമാനവും യാഥാര്‍ത്ഥ്യമാണ്. ആ യാഥാര്‍ത്ഥ്യത്തില്‍ ഉറച്ചു നില്‍ക്കുന്നു. ഒരു മാറ്റവുമില്ല. ഹിന്ദുക്കളുടെ കാര്യം പറഞ്ഞാല്‍ വിവാദം. ചാവക്കാട് മുസ്ലിം മത പണ്ഡിതൻ്റെ യാത്രയില്‍ കോണ്‍ഗ്രസും സിപിഎമ്മും മത്സരിച്ച് പങ്കെടുത്തു. പക്ഷേ, നിള തീരത്ത് മഹാകുംഭമേള ഉണ്ടായപ്പോള്‍ ഇവരൊന്നും തിരിഞ്ഞു നോക്കിയില്ല. വിവാദമാക്കുന്നവര്‍ക്ക് വിവാദമാക്കാം ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു.





