ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ മേയ് 29 മുതൽ 31 വരെ കർണാടക, ഗോവ, കേരളം സംസ്ഥാനങ്ങൾ സന്ദർശിക്കും.
മേയ് 29ന് ബെംഗളൂരുവിൽ നടക്കുന്ന ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ്റെ 45-ാം വാർഷിക ആഘോഷത്തിൽ ഉപരാഷ്ട്രപതി പങ്കെടുക്കും. തുടർന്ന് ദാവണഗെരെയിലെ യൂണിവേഴ്സിറ്റി ബിഡിടി കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കും.
മേയ് 30ന് പനാജിയിൽ നടക്കുന്ന ഗോവ സംസ്ഥാന രൂപീകരണ ദിനാഘോഷത്തിലേക്കാണ് പിന്നീട് ഉപരാഷ്ട്രപതി പോകുന്നത്. പിന്നീട് സിഎസ്ഐആർ–നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയും അദ്ദേഹം സന്ദർശിക്കും.
മേയ് 31ന് ശ്രീ ക്ഷേത്ര ധർമ്മസ്ഥല മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിക്കുന്ന ഉപരാഷ്ട്രപതി, കർണാടകയിലെ ബെൽത്തങ്ങാടിയിൽ സിരി ഇൻഡസ്ട്രിയൽ പാർക്ക് ഉദ്ഘാടനം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.
അതേ ദിവസം കേരളം സന്ദർശിക്കുന്ന അദ്ദേഹം കോട്ടയത്ത് ദീപിക മലയാള ദിനപത്രത്തിൻ്റെ 140-ാം സ്ഥാപക വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാനായാണ് കേരളത്തിലെത്തുന്നത്.
തുടർന്ന് കണ്ണൂരിൽ രാജ്യസഭാ എംപി സി സദാനന്ദൻ മാസ്റ്റർ സംഘടിപ്പിക്കുന്ന സ്വകാര്യ ചടങ്ങിലും ഉപരാഷ്ട്രപതി പങ്കെടുക്കും.





