മ്യാൻമർ പ്രസിഡൻ്റ് മിൻ ആങ് ഹ്ലൈങ് മേയ് 30 മുതൽ അഞ്ച് ദിവസത്തെ ഇന്ത്യ സന്ദർശനം നടത്തും. വ്യാപാരം, പ്രതിരോധം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ഇന്ത്യ-മ്യാൻമർ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളാണ് സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യം.
ഡിസംബർ മുതൽ ജനുവരി വരെ നടന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ഉന്നതതല ഇന്ത്യ സന്ദർശനമാണിത്.
ജൂൺ 1ന് നടക്കാനിരുന്ന ഇൻ്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് ഉച്ചകോടിയിൽ പങ്കെടുക്കാനായിരുന്നു മ്യാൻമർ പ്രസിഡൻ്റിൻ്റെ ആദ്യത്തെ യാത്രാ പദ്ധതി. എന്നാൽ ഉച്ചകോടി മാറ്റിവെച്ചതിനെ തുടർന്ന് സന്ദർശനം പുനഃക്രമീകരിക്കുകയായിരുന്നു.
സന്ദർശനത്തിനിടെ പ്രാദേശിക സഹകരണം, സുരക്ഷ, കണക്റ്റിവിറ്റി, സാമ്പത്തിക പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയും മ്യാൻമറും തമ്മിൽ ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷ.




