Kerala News Politics

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതമെന്ന് പരാതി; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് രമേശ് ചെന്നിത്തല


2018ലെ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന് ലഭിച്ച ഓഡിയോ സന്ദേശത്തിന്മേല്‍ അന്വേഷണത്തിനുത്തരവിട്ട് ആഭ്യന്തര വകുപ്പ്. ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. മുന്‍ വൈദ്യുത വകുപ്പ് മന്ത്രിയായിരുന്ന കെ കൃഷ്ണന്‍ കുട്ടിയുടെ പേരിലുള്ള ഓഡിയോ സന്ദേശമാണ് മാത്യുകുഴല്‍നാടന്‍ ംഎല്‍എ പുറത്തുവിട്ടത്. എന്നാല്‍ ഓഡിയോ സന്ദേശം നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ ഉണ്ടാക്കിയതെന്നാണ് കൃഷ്ണന്‍ കുട്ടി വാദിച്ചിരുന്നത്. സംഭവത്തില്‍ സ്വകാര്യ വ്യക്തി പരാതി നല്‍കിയതോടെ ആഭ്യന്തരമന്ത്രി ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറുകയായിരുന്നു.

പ്രളയകാലത്ത് ഡാമുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വകുപ്പുകള്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് ഓഡിയോയില്‍ പറയുന്നുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
കേരളത്തില്‍ 2018ല്‍ ഉണ്ടായ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നും അതിന് പിന്നില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി ഒളിഞ്ഞ് കിടപ്പുണ്ടെന്നും മുമ്പ് മാത്യു കുഴല്‍നാടന്‍ ആരോപിച്ചിരുന്നു. തോട്ടപ്പിള്ളി സ്പില്‍വേ തുറക്കാതിരുന്നത് മണല്‍ ലോബിക്ക് വേണ്ടിയായിരുന്നുവെന്നാണ് മാത്യു കുഴല്‍നാടന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *