Kerala News Politics

കേരളത്തില്‍ മാറ്റമുണ്ടാവാന്‍ ബിജെപി എംഎല്‍എ വേണം; വനതി ശ്രീനിവാസൻ

പാലക്കാട്: കേരളത്തില്‍ മാറ്റം വരണമെങ്കില്‍ ബിജെപി എംഎല്‍എ വരേണ്ടത് അനിവാര്യമാണെന്ന് മഹിളാമോര്‍ച്ച ദേശീയ അധ്യക്ഷയും കോയമ്പത്തൂര്‍ എംഎല്‍എയുമായ വാനതി ശ്രീനിവാസന്‍.സി.കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുനെല്ലായി പാളയം, 19-ാം വാര്‍ഡ് സുല്‍ത്താന്‍പേട്ട എന്നിവിടങ്ങളില്‍ കുടുംബയോഗങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. കോയമ്പത്തൂരിനോട് അടുത്ത് കിടക്കുന്ന ജില്ലയാണ് പാലക്കാട്. കോയമ്പത്തൂര്‍ ഇന്ന് അതിവേഗം വളരുന്ന ജില്ലയാണ്. ഈ വളര്‍ച്ച കേരളത്തിലും സാധ്യമാക്കാനാവും.കേരളത്തില്‍ സാധ്യതകള്‍ ഇല്ലാത്തത് കൊണ്ടാണ് ഇത് സാധ്യമാകാതെ വരുന്നത്. വെള്ളം, സാഹചര്യം, സാധ്യതകള്‍ എന്നിവ ഉണ്ടായിട്ടും പാലക്കാടിന് വേണ്ടത്ര വളരാനാകുന്നില്ല.കമ്മ്യൂണിസ്റ്റ് ഭരണം വളര്‍ച്ചയെ പിന്നോട്ടടിക്കുന്നതിനാലാണിത്. കേരളത്തിലെ യുവാക്കള്‍ വിദേശജോലിയാണ് ആഗ്രഹിക്കുന്നത്. കേരളത്തില്‍ അവര്‍ക്ക് സാധ്യതകളില്ലാത്തതാണ് കാരണം.ഇത്തവണ പാലക്കാട് ബിജെപി എംഎല്‍എ വന്നാല്‍ അത് കേരളത്തിലെ വികസനത്തിന്റെ അടയാളപ്പെടുത്തലാവും. കേരളത്തെ മികച്ച വികസിത സംസ്ഥാനമായി മാറ്റുന്നതിനുള്ള തുടക്കവും കൂടിയായിരിക്കും ഇത്. പാലക്കാട് ബിജെപി വിജയിച്ചാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നിര്‍ണായക ശക്തിയാവാന്‍ കഴിയും. കേരളത്തില്‍ മാറ്റം വരാനുള്ള ആദ്യപടിയായിരിക്കും ബിജെപിയുടെ വിജയം. പാലക്കാട് നഗരസഭയില്‍ ബിജെപി ഭരണമാണ്. കൃഷ്ണകുമാര്‍ ദീര്‍ഘകാലം കൗണ്‍സിലറായിരുന്ന വ്യക്തിയുമാണ്. നഗരജനതയുടെ പ്രശ്നങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ അദ്ദേഹത്തിന് കഴിയും. ഇത്തരത്തിലുള്ള വ്യക്തികളാണ് മാറ്റത്തിന് തുടക്കം കുറിക്കുന്നത്. മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍, ജനറല്‍ സെക്രട്ടറി സിനി മനോജ്, സെക്രട്ടറി സ്മിത മേനോന്‍, ജില്ലാ അധ്യക്ഷ പി. സത്യഭാമ, ജന.സെക്രട്ടറി അശ്വതി മണികണ്ഠന്‍,മണ്ഡലം വൈസ് പ്രസി: ബിന്ദു മുരുകന്‍, ബിജെപി സംസ്ഥാന സെക്രട്ടറിമാരായ രാജി പ്രസാദ്, രേണുസുരേഷ്,19ാം വാര്‍ഡ്് കൗണ്‍സിലര്‍ വിജയലക്ഷ്മി,ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജി.പ്രഭാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *