പാലക്കാട്: ബി.ജെ.പിയെ ജയിപ്പിച്ചാൽ ഡബിൾ എൻജിൻ സർക്കാരായി പാലക്കാട് പ്രവർത്തിക്കാൻ കഴിയുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറഞ്ഞു.13 വർഷം കോൺഗ്രസ്സ് എം.എൽ.എയും, 10 വർഷം മന്ത്രി എം.ബി, എം.പി രാജേഷും, എം.പി. വി. കെ. ശ്രീകണ്ഠനും ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യാൻ ബി.ജെ.പിക്ക് കഴിയും. പാലക്കാട് നഗര സഭ കൊണ്ട് വരുന്ന പദ്ധതികൾ നടപ്പിലാക്കാൻ അനുവദിക്കാത്ത സാഹചര്യമുണ്ടെന്ന് സ്ഥാനാർത്ഥി പറഞ്ഞു.രാഷ്ട്രീയ വിരോധത്തിൻ്റെ പേരിലാണ് നഗരസഭയുടെ പദ്ധതികൾക്ക് തുരങ്കം വെക്കുന്നത് . ബി.ജെ.പി എം.എൽ. എ ഉണ്ടായാൽ ഈ അവസ്ഥക്ക് മാറ്റം വരും. കേരളത്തിലെ ഏറ്റവും വലിയ കുടിവെള്ള വിതരണ പദ്ധതി നടപ്പിലാക്കാൻ പാലക്കാടിന് ആയി. അമൃത് പദ്ധതി വിജയകരമായി നടപ്പാക്കി. ഇതിൻ്റെ തുടർച്ച ആവശ്യമാണെന്നും സ്ഥാനാർത്ഥി പറഞ്ഞു. പ്രചാരണത്തിൻ്റെ ഭാഗമായി പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ ഫ്ളാറ്റ്- റെസിഡൻഷ്യൽ സംഗമത്തിൽ സംസാരിക്കുകയായിരുന്നു പങ്കെടുത്തു. സംഗമം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വീടുകളും ആരാധനാലയങ്ങളും വിവാഹ വേദികളിലുമായി സ്ഥാനാർത്ഥി പ്രചാരണം
അവധി ദിനത്തിൽ വീടുകളിലും ,ആരാധനാലയങ്ങളിലും , വിവാഹ വേദികളിലുമായി എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിൻ്റെ പ്രചാരണം. രാവിലെ നഗരത്തിലെ നിത്യ സഹായ മാതാ പള്ളിയിലായിരുന്നു സ്ഥാനാർത്ഥി ആദ്യമെത്തിയത്. പള്ളി വികാരി ഫാദർ ഗിൽബർട്ട് എട്ടുന്നിൽ ആയി സ്ഥാനാർത്ഥി സംവദിച്ചു. വഖഫ് വിഷയത്തിലുൾപ്പെടെ വലിയ ആശങ്ക ക്രിസ്തീയ സമൂഹത്തിനുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ വഞ്ചനാപരമായ നിലപാടാണ് ഇടത് – വലത് മുന്നണികൾ നടത്തുന്നതെന്നും സന്ദർശന ശേഷം സ്ഥാനാർത്ഥി പറഞ്ഞു.തുടർന്ന് നൂറണി ശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തി. പ്രധാന പൂജാരി നാരായണൻ നമ്പൂതിരി താമര ഹാരം അണിയിച്ചു സ്വീകരിച്ചു.ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ കെ.എം ഹരിദാസ് ഒപ്പമുണ്ടായിരുന്നു. തുടർന്ന് നൂറണി ഗ്രാമത്തിൽ വോട്ടഭ്യർത്ഥിച്ചു. ബി.ജെ.പി ബൂത്ത് ഓഫീസ് ഉദ്ഘാടനവും സ്ഥാനാർത്ഥി നിർവ്വഹിച്ചു.പിന്നീട് ബി.ജെ.പി സോണൽ സെക്രട്ടറിയും കൗൺസിലറുമായ എൻ നടേശൻ്റെ മകൾ അക്ഷയയുടെ വിവാഹത്തിൽ സംബന്ധിച്ചു. അക്ഷയക്കും ഭർത്താവ് രാഹുലിനും വിവാഹമംഗളങ്ങൾ നേർന്നു. പിന്നീട് അഞ്ചിൽ അധികം വിവാഹ ചടങ്ങുകളിൽ സ്ഥാനാർത്ഥി എത്തി. ഉച്ചക്ക് ശേഷം പാലക്കാട് മൂത്താൻ സർവ്വീസ് സൊസൈറ്റി ഹാളിൽ നടന്ന മുന്നോക്ക സമുദായ ഐക്യമുന്നണി രൂപീകരണ യോഗത്തിൽ പങ്കെടുത്തു.വഖഫ് വിഷയത്തിടക്കം മുന്നോക്ക സമുദായങ്ങൾക്ക് വളരെ വലിയ ആശങ്കയാണുള്ളതെന്നും മുന്നോക്ക സമുദായങ്ങളുടെ താത്പര്യം സംരക്ഷിക്കാൻ ഐക്യ മുന്നണിയുടെ രൂപീകരണം വഴിയൊരുക്കുമെന്നും സ്ഥാനാർത്ഥി പറഞ്ഞു.പിന്നീട് തമിഴ് ന്യൂന പക്ഷങ്ങൾ കൂടുതലായി ജീവിക്കുന്ന രാമനാഥപുരത്ത് ഭവന സന്ദർശനം നടത്തി.തമിഴ് ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾക്ക് എപ്പോഴും അർഹിക്കുന്ന പരിഗണന പാലക്കാട് നഗര സഭ നൽകി വന്നിട്ടുണ്ടെന്നും അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഉതകുന്നത് ചെയ്യുമെന്നും സ്ഥാനാർത്ഥി പറഞ്ഞു. പിന്നീട് കല്യാണിനഗറിൽ ഭവന സന്ദർശനം നടത്തി. വൈകുന്നേരം വെണ്ണക്കരയിലായിരുന്നു പര്യടനം. വെണ്ണക്കരയിലെ ബി.ജെ.പി ബൂത്ത് ഓഫീസ് ഉദ്ഘാടനം സ്ഥാനാർത്ഥി നിർവ്വഹിച്ചു.പിന്നീട് നൂറണിയിൽ കുടുംബ സംഗമത്തിലും സ്ഥാനാർത്ഥി എത്തി. ഭവന സന്ദർശനം നടത്തി. വൈകുന്നേരം വെണ്ണക്കരയിലായിരുന്നു പര്യടനം. വെണ്ണക്കരയിലെ ബി.ജെ.പി ബൂത്ത് ഓഫീസ് ഉദ്ഘാടനം സ്ഥാനാർത്ഥി നിർവ്വഹിച്ചു.പിന്നീട് നൂറണിയിൽ കുടുംബ സംഗമത്തിലും സ്ഥാനാർത്ഥി എത്തി.





