തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം. പുതുക്കിയ തിയതി പ്രകാരം 2026 ജനുവരി 14 മുതല്‍ 18 വരെയാണ് കലോത്സവം നടക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നേരത്തെ കലോത്സവം ജനുവരി 7 മുതല്‍ 11 വരെയാണ് തീരുമാനിച്ചിരുന്നത്. സാങ്കേതികകാരണങ്ങളാലാണ് തിയതി മാറ്റം എന്നാണ് വിശദീകരണം. ഉത്സവ സീസണ് ആയതലനാല്‍ നേരത്തെ തീരുമാനിച്ചിരുന്ന ഗ്രൗണ്ടുകള്‍ ലഭിക്കാന്‍ പ്രയാസമുണ്ടാകും എന്നതിനലാണ് തീയതി മാറ്റിയതെന്നാണ് സൂചന. ഇത്തവണ കലോത്സവത്തിന് വേദിയാവുന്നത് തൃശൂരാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള Read More…
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാകാൻ സന്നദ്ധത അറിയിച്ച് പ്രശസ്ത ഗായകൻ എംജി ശ്രീകുമാർ മുന്നോട്ടുവന്നു. തദ്ദേശ ഭരണവകുപ്പിന്റെ സ്വപ്നപദ്ധതിയായ ഈ പദ്ധതിയുടെ ഭാഗമാകാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. ഏപ്രിൽ 9 മുതൽ 13 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ‘വൃത്തി 2025’ ദേശീയ കോൺക്ലേവിൽ പങ്കെടുക്കാൻ എംജി ശ്രീകുമാറിനെ മന്ത്രി നേരിട്ടാണ് ക്ഷണിച്ചത്. എം ജി ശ്രീകുമാറിന്റെ കൊച്ചി ബോള്‍ഗാട്ടിയിലുള്ള വീട്ടില്‍ നിന്ന് കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന ദൃശ്യം പുറത്തു വരികയും Read More…
അമിതവേഗതയിൽ സ്വകാര്യ ബസ് ഓടിച്ച് അപകടമുണ്ടാക്കിയതിനെത്തുടര്‍ന്ന് രണ്ടു യുവാക്കള്‍ മരണപ്പെട്ട കേസില്‍ പ്രതിയായ ബസ് ഡ്രൈവർക്ക് 5 വർഷം തടവും 10 ലക്ഷം രൂപ പിഴയും തൃശ്ശൂര്‍ മൂന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.എം. രതീഷ് കുമാർ ശിക്ഷ വിധിച്ചു. ഡ്രൈവറായ പഴയന്നൂർ കോടത്തൂർ ദേശത്ത് തോട്ടുംകര പുന്നക്കൽ വീട്ടില്‍ മണി മകന് മനോജ് (39) എന്നയാളെയാണ് മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യാക്കുററം ചുമത്തി കോടതി ശിക്ഷിച്ചത്. അമിതവേഗതയില്‍ അശ്രദ്ധമായി വാഹനമോടിച്ചതിനും ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ 2 വർഷം Read More…