തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സുകളിൽ യാത്രചെയ്യുമ്പോൾ മോശം ഭക്ഷണം കഴിക്കേണ്ടതിനാൽ ഉണ്ടാകുന്ന ഭയം ഇനി നീങ്ങുന്നു. ദീര്‍ഘദൂര സർവീസ് നടത്തുന്ന ബസുകൾ ഭക്ഷണം കഴിക്കാൻ നിർത്തുന്ന 24 ഫുഡ് സ്റ്റെഷ്യൻകളുടെ പട്ടിക കെഎസ്ആർടിസി പുറത്തിറക്കി.
ഭക്ഷണം കഴിക്കാൻ ബസുകൾ മിക്കപ്പോഴും വൃത്തിഹീനമായ ഹോട്ടലുകളിൽ നിർത്തുന്നതിനെതിരെ ഉയർന്ന പരാതികൾക്കുള്ള പ്രതികരണം കൂടിയാണ് ഈ നീക്കം. ദേശീയ, സംസ്ഥാന, അന്തർ സംസ്ഥാന പാതകളുടെ അരികിലുള്ള ഹോട്ടലുകളുടെ പട്ടികയിൽ ഉൾപ്പെടുന്ന 24 സ്ഥലങ്ങളിൽ ശുദ്ധമായ ഭക്ഷണം ലഭ്യമാകും.
ഈ പദ്ധതിയുടെ ഭാഗമായി, കെഎസ്ആർടിസി ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്റ്ററാണ് ഹോട്ടലുകളുടെ പട്ടിക തയാറാക്കിയത്. സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ നിന്നും താത്പര്യ പത്രം ക്ഷണിച്ചിരുന്നു. അതിനു ശേഷമാണ് അന്തിമ പട്ടിക തയാറാക്കിയത്
യാത്രാമധ്യേ ഭക്ഷണം കഴിക്കാൻ ബസ് നിർത്തേണ്ട സമയങ്ങൾ:
പ്രഭാത ഭക്ഷണം: 07:30 – 09:30
ഉച്ചഭക്ഷണം: 12:30 – 14:00
ചായ, ലഘുഭക്ഷണം: 16:00 – 18:00
രാത്രി ഭക്ഷണം: 20:00 – 23:00
ഫുഡ് സ്റ്റെഷൻകളുടെ പട്ടിക:
ലേ അറേബ്യ – കുറ്റിവട്ടം
പണ്ടോറ – വവ്വാക്കാവ്
ആദിത്യ ഹോട്ടൽ – നങ്ങ്യാർകുളങ്ങര
ആവീസ് പുട്ട് ഹൗസ് – പുന്നപ്ര
റോയൽ 66 – കരുവാറ്റ
ഇസ്താംബുൾ – തിരുവമ്പാടി
ആർ ആർ റെസ്റ്ററന്റ് – മതിലകം
റോയൽ സിറ്റി – മാനൂർ
ഖൈമ റെസ്റ്ററന്റ് – തലപ്പാറ
എകം – നാട്ടുകാൽ
ലേസ്ഫയർ-ദേശീയ പാത.സുൽത്താൻബത്തേരിക്കും മാനന്തവാടിക്കും ഇടയിൽ
ക്ലാസിയോ – താന്നിപ്പുഴ
കേരള ഫുഡ് കോർട്ട് – കാലടി
പുലരി റെസ്റ്ററന്റ്-എം സി റോഡ്. കൂത്താട്ടുകുളത്തിനും കോട്ടയത്തിനും ഇടയിൽ
ശ്രീ ആനന്ദ ഭവൻ-എം സി റോഡ്. കോട്ടയം. കുമാരനല്ലൂരിനും എസ് എച്ച് മൗണ്ടിനും ഇടയിൽ
അമ്മ വീട് – വയക്കൽ
ശരവണഭവൻ – പേരാമ്പ്ര
ആനന്ദ് ഭവൻ – പാലപ്പുഴ
ഹോട്ടൽ പൂർണപ്രകാശ്-എം സി റോഡ്. ഏനാത്തിനും കൊട്ടാരക്കരയ്ക്കും ഇടയിൽ
മലബാർ വൈറ്റ് ഹൗസ് – ഇരട്ടക്കുളം
കെടിഡിസി ആഹാർ-ദേശീയ പാത. ഓച്ചിറയ്ക്കും കായംകുളത്തിനും ഇടയിൽ
എ ടി ഹോട്ടൽ-സംസ്ഥാന പാത.കൊടുങ്ങല്ലൂരിനും ഗുരുവായൂരിനും ഇടയിൽ
ലഞ്ചിയൻ ഹോട്ടൽ – അടിവാരം
ഹോട്ടൽ നടുവത്ത്- മേപ്പാടി