Kerala Politics

അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ പാടില്ല എന്ന തിട്ടൂരം സുപ്രീംകോടതിയെ വെല്ലുവിളിയ്ക്കലാണെന്ന് : കെ സുരേന്ദ്രൻ

. സുപ്രീം കോടതിയുടെ അനുമതിയോടെയാണ് അയോദ്ധ്യയിൽ ക്ഷേത്രം പണിതത്.. തർക്കങ്ങളെല്ലാം രമ്യമായി പരിചരിയ്ക്കപ്പെട്ടതുമാണ്. എന്നിട്ടും ഒരു വിഭാഗം അസംതൃപ്തരാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് കേരളത്തിലും നടക്കുന്നത്..
രാജ്യം സർവ്വാത്മനാ സ്വീകരിച്ച അയോദ്ധ്യാ വിഷയം മുസ്ലിം ജനവിഭാഗവും സ്വീകരിച്ചതാണ്. അഞ്ചു പതിറ്റാണ്ട് നീണ്ട തർക്കം കോടതി വിധിയിലൂടെ തീർന്നിട്ടും, അതിനെ തമസ്കരിയ്ക്കാനാണ് ശ്രമം നടക്കുന്നത്. ഭാരതത്തിന്റെ മാതൃകാരൂപമാണ് ശ്രീരാമൻ. ഭരണഘടന ആദ്യ പോജിൽത്തന്നെ ശ്രീരാമനുണ്ട്. അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കരുത് എന്ന നിലപാട് നിഷേധാത്മകമാണ്. കോടാനു കോടി ജനങ്ങളുടെ ആഗ്രഹം കണ്ടില്ലെന്നു നടിയ്ക്കരുത്. അയോദ്ധ്യാ വിഷയത്തിൽ കേരളത്തിലാണ് വലിയ വിവാദം നടക്കുന്നത്. കേരളത്തിലെ ഇടതു വലതു നേതാക്കൾ കേന്ദ്ര നേതൃത്ത്വത്തെ തിരുത്താൻ ശ്രമിയ്ക്കുന്നു. അരേയാണ് കോൺഗ്രസ് ഭയക്കുന്നത്?
കപട മതേതരം എന്തിനു വേണ്ടിയാണ്. എന്തിനും ഏതിനും അഭിപ്രായമുള്ള കേരളത്തിലെ ഇടതു / കോൺഗ്രസ് നേതാക്കൾ അയോദ്ധ്യാ വിഷയത്തിൽ അഴകൊഴമ്പൻ നയം സ്വീകരിക്കുകയാണ്. ഹമാസ് വിഷയത്തിൽ ഒരു ആലോചനയുമില്ലാതെ ഉറച്ച തീരുമാനം എടുത്ത വർ , വോട്ട് ബാങ്കിനു വേണ്ടി തുടർച്ചയായി ഭൂരിപക്ഷ ജനതയെ അധിക്ഷേപിയ്ക്കുകയാണ്. അയോദ്ധ്യ വിഷയത്തിൽ ഭൂരിപക്ഷ ജനതയുടെ വികാരം മാനിയ്ക്കണമെന്നും കെ സുരേന്ദ്രൻ തൃശ്ശൂരിൽ ആവശ്യപ്പെട്ടു..

അയോദ്ധ്യയിൽ പ്രാണ പ്രതിഷ്ഠ നടക്കുമ്പോൾ ,അന്നേ ദിവസം ഇവിടെ കേരളത്തിൽ എല്ലാ ക്ഷേത്രങ്ങളിലും വീടുകളിലും ആഘോഷവും പ്രാർത്ഥന യജ്ഞങ്ങളും നടക്കും .ഭൂരിപക്ഷ സമൂഹത്തിന് ഇതൊരു അഭിമാനരശ്നം കൂടിയാണ്. ഈ ജനവികാരം തടയാനാകില്ല. അയാദ്ധ്യ സന്ധർശിക്കാൻ 10,000 ക്കണക്കിന് ആളുകൾ കേരളത്തിൽ നിന്നും പോകാൻ കാത്തിരിയ്ക്കുകയാണ്. അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനെ കേരളം കൂപ്പുകയ്യോടെ സ്വീകരിക്കും, ഇടതുമുന്നണിയും കോൺഗ്രസും പച്ചയായ വർഗ്ഗീയ രാഷ്ട്രീയം കളിയ്ക്കുന്നു എന്നും കെ സുരേന്ദ്രൻ പറഞ്ഞു.

രണ്ടു മന്ത്രിമാർ മാറി, രണ്ടു പേർ പുതുതായി സത്യപ്രതിജ്ഞ ചെയ്യുകയാണ്. അതുകൊണ്ട് കേരള ജനതയ്ക്ക് ഒരു മാറ്റവും ഉണ്ടാകില്ല. അല്ലെങ്കിലും അമ്മാനച്ഛനും അരുമകനു അല്ലാതെ മറ്റൊരു മന്ത്രിയും കേരളത്തിൽ ഇല്ലല്ലൊ. കടന്നപ്പിള്ളിയെ തുറമുഖ വകുപ്പ് ഏൽപ്പിക്കുന്നത് മരുമകൻ മന്ത്രിക്കാണ് ഗുണം, .

ശബരിമലയെ തകർക്ക്കാൻ ശ്രമിയ്ക്കുന്ന സർക്കാർ , തൃശ്ശൂർ പൂരത്തിനെ അള്ളു വയ്ക്കുന്നുവെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുറ്റപ്പെടുത്തി. അദ്ധ്യാത്മികതയെ തകർക്കാൻ നീക്കം നടത്തുന്ന സർക്കാർ തൃശ്ശൂർ പൂരം വിഷയത്തിൽ ബാലിശമായ തീരുമാനം മാറ്റണം. പൂരത്തിന് ഗുണം ചെയ്യുന്ന തീരുമാനം ഉണ്ടാകണം. അല്ലെങ്കിൽ അതിന്റെ ഭവിഷ്യത്ത് വലുതായിരിയ്ക്കും. ജനങ്ങൾക്കൊപ്പം ഞങ്ങൾ ഉണ്ടാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം കേരളത്തിന്റെ വികസനത്തിന് ഗുണം ചെയ്യും. വലിയ ജനമുന്നേറ്റം പുതുവർഷത്തിൽ തൃശ്ശൂരിൽ ഉണ്ടാകും. എല്ലാ വിഭാഗം സ്ത്രീ സമൂഹവും പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

തൃശ്ശൂർ BJP ഓഫീസിൽ ചേർന്ന വാർത്താ സമ്മേളത്തിൽ ബി ജെ പി ജില്ലാ പ്രസിഡന്റ് Adv. കെ കെ അനീഷ് കുമാർ മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് Adv. നിവേദിത BJP ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്.ബിജോയ് തോമസ് എന്നിവർ പങ്കെടുത്തു..

Leave a Reply

Your email address will not be published. Required fields are marked *