താണിക്കുടം: പ്രശസ്തമായ താണിക്കുടം ഭഗവതി ക്ഷേത്രത്തിലെ ദേശപാനയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ ചടങ്ങിൽ “താണിക്കുടത്തമ്മ ഗാനം” ദേവിക്ക് സമർപ്പിച്ചു. ഇന്നലെ (2026 ജനുവരി 4) വൈകിട്ട് 5.30ന് നടന്ന ചടങ്ങിൽ അഡ്വക്കേറ്റ് എം.ആർ. രമേഷ് പണിക്കർ മമ്മിയൂർ കളരി രചനയും ആലാപനവും നടത്തിയ ഈ ഭക്തിഗാനം, അഡ്വക്കേറ്റ് പി.ജി. ദേവദാസ് അവർകളുടെ സാന്നിധ്യത്തിൽ താണിക്കുടത്തമ്മയുടെ സന്നിധിയിൽ സമർപ്പിക്കപ്പെട്ടു.
ഗാനം അഡ്വക്കേറ്റ് പി.ജി. ദേവദാസ് സ്വിച്ച് ഓൺ ചെയ്ത് ഭക്തർക്കായി ശ്രവ്യമാക്കി. തുടർന്ന് ഗാനമടങ്ങിയ ഫോട്ടോയും ക്ഷേത്രത്തിനായി ഔപചാരികമായി സമർപ്പിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ശ്രീ സിനി ഓടാട്ടിൽ, സെക്രട്ടറി ജിനിൽ ബാൽ, സമിതി അംഗം ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് ഗാനസമർപ്പണം സ്വീകരിച്ചു. ദേവസ്വം ഓഫീസർ എസ്. സുരേഷ് ചടങ്ങിൽ ആശംസകൾ അറിയിച്ചു.
ഇതിന് പിന്നാലെ അഡ്വക്കേറ്റ് എം.ആർ. രമേഷ് പണിക്കർ ക്ഷേത്രത്തിൽ ദേവിക്ക് സമർപ്പിച്ച് ഭക്തർക്ക് വേണ്ടി ഗാനം ആലപിച്ചു. ക്ഷേത്ര ഉപദേശക സമിതി നൽകിയ ഉപഹാരം സ്വീകരിച്ചുകൊണ്ട് അദ്ദേഹം നന്ദി രേഖപ്പെടുത്തി. തുടർന്ന് എല്ലാവരും ദേവിയുടെ ദർശനവും ആരാധനയും നിർവ്വഹിച്ചു.





