Business Economy Kerala

കൂപ്പുകുത്തി സ്വര്‍ണവില; രണ്ട് തവണകളായി ഇന്ന് മാത്രം കുറഞ്ഞത് 7,560 രൂപ


ഇന്ന് ഒരു ദിവസം കൊണ്ട് സ്വര്‍ണം ഏഴായിരത്തിലേറെ വില കുറഞ്ഞ് പവന് 99,480 രൂപയായി. ഉച്ചക്ക് ശേഷം പവന് 3,200 രൂപയായിരുന്നു കുറഞ്ഞത്. 7,560 രൂപ ഇന്ന് മാത്രമായി കുറഞ്ഞു. 31,800 രൂപയാണ് ഈ മാസത്തില്‍ ഇതുവരെയായി സ്വര്‍ണത്തിന് കുറഞ്ഞത്.

രാവിലെ 1,02,680 രൂപയായിരുന്നു ഒരു പവന് വില. ഉച്ചയോടെയാണ് വീണ്ടും സ്വര്‍ണവില കുറഞ്ഞ് 99,480 രൂപയായത്. രൂപയുടെ മൂല്യം 94 രൂപയിലേക്ക് കുറയുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. യുഎസ്-ഇസ്രയേല്‍ സഖ്യം ഇറാനുമായുള്ള യുദ്ധം നടക്കുന്നതിനാലാണ് സ്വര്‍ണവില ഇടിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *