Culture India Kerala News

മേൽപുത്തൂർ സ്മാരക പ്രതിമാ സ്ഥാപന ദിനം ആചരിച്ചു


ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ മേൽപുത്തുർ സ്മാരക പ്രതിമ സ്ഥാപന ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. മലപ്പുറം കുറുമ്പത്തൂർ ദേശം ചന്ദനക്കാവിൽ ദേവസ്വം വക മേൽപുത്തൂർ സ്മാരക മന്ദിരത്തിൽ രാവിലെ 6 മണിക്ക് ഗണപതി ഹോമം നടത്തി. തുടർന്ന് 7 മണിക്ക് ദേവസ്വം ഭരണസമിതി അംഗം പി. എ അഭിലാഷ് ഭദ്രദീപം തെളിയിച്ചു.


നാരായണീയം സമ്പൂർണപാരായണത്തോടെയാണ് പ്രതിമാ സ്ഥാപന ദിനം ആചരിച്ചത്. ഡോ . വി. അച്യുതൻ കുട്ടി നാരായണീയ പാരായണത്തിന് നേതൃത്വം നൽകി.

മാനേജർ പബ്ലിക്കേഷൻ കെ.ജി.സുരേഷ് കുമാർ, ക്ലാർക്ക് വിഷ്ണു കെ നായർ, നാരായണീയപാരായണ സമിതി അംഗങ്ങൾ, മേൽപുത്തൂർ സ്മാരക സർക്കാർ ആയുർവേദ ഡിസ്പെൻസറി ജീവനക്കാർ,ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ഉച്ചക്കു 12:30 നു ചടങ്ങ് സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *