Kerala News

തിരുവനന്തപുരം നഗരത്തിൽ ഇന്ന് ജലവിതരണം മുടങ്ങും: രാത്രി 8 മണിവരെ നിയന്ത്രണം

തിരുവനന്തപുരം: ശാസ്തമംഗലം ജംഗ്ഷനിലെ ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ ചോർച്ച പരിഹരിക്കുന്നതിനായുള്ള അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ, ഇന്ന് തിരുവനന്തപുരം നഗരത്തിലെ ചില പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങും. ശാസ്തമംഗലം, പൈപ്പിന്മൂട്, ഊളൻപാറ, വെള്ളയമ്പലം, കവടിയാർ, നന്തൻകോട്, ജവഹർനഗർ തുടങ്ങിയ സ്ഥലങ്ങളിൽ ജലവിതരണത്തിന് രാത്രി 8 മണിവരെ നിയന്ത്രണമുണ്ട്.

ജനങ്ങൾക്ക് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജല അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *