Kerala News

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കൽ: സാന്ദ്ര തോമസ് നിയമനടപടി തുടങ്ങി

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ പ്രതികരിച്ച് നിർമ്മാതാവ് സാന്ദ്ര തോമസ് കോടതിയെ സമീപിച്ചു. പുറത്തിറക്കൽ നീക്കം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര എറണാകുളം സബ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. സ്വയം ഉയർത്തിയ ലൈംഗിക അതിക്രമത്തിന്റെ പരാതിയുടെ പ്രതികാര നടപടിയായി തന്നെ പുറത്താക്കിയതാണെന്ന് സാന്ദ്ര ആരോപിച്ചു.

അസോസിയേഷൻ നടപടി റദ്ദാക്കാൻ ഫിലിം ചേമ്പറിനും സാന്ദ്ര കത്ത് നൽകുമെന്നാണ് വിവരം. നീക്കം മുന്നിൽ കണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നിയമ നടപടികൾ തുടങ്ങി

അസോസിയേഷനിലെ പ്രമുഖരായ ആന്റോ ജോസഫ്, ബി. രാഗേഷ്, സന്ദീപ് മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ, സിയാദ് കോക്കർ എന്നിവർക്കെതിരെയും സാന്ദ്ര പോലീസിൽ പരാതികൾ നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *