കൽപ്പറ്റ: വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക വദ്രയ്ക്ക് വേണ്ടി കള്ളപ്പണവും കിറ്റും ഒഴുകുന്നത് കർണാടകയിൽ നിന്നാണെന്ന് എൻഡിഎ വയനാട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി നവ്യ ഹരിദാസ്. കഴിഞ്ഞദിവസം തിരുനെല്ലിയിൽ പിടികൂടിയ കിറ്റിൽ കർണാടകയിലെ കോൺഗ്രസ് നേതാക്കന്മാരുടെ ചിത്രവും ആലേഖനം ചെയ്തിരുന്നത് ഇതിൻറെ തെളിവാണെന്നും, കർണാടക തെരഞ്ഞെടുപ്പിൽ ബാക്കി വന്ന കിറ്റുകൾ വയനാട്ടിലേക്ക് കൊണ്ടുവന്നതാണെന്നും നവ്യ ഹരിദാസ് ചൂണ്ടിക്കാട്ടി. കള്ളപ്പണ ഇടപാടുകൾക്ക് കുപ്രസിദ്ധി ആർജ്ജിച്ച, പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദേരയുടെ നേതൃത്വത്തിലാണ് വയനാട്ടിലേക്ക് കള്ളപ്പണം എത്തുന്നതെന്ന സൂചനകൾ ഉണ്ടെന്നും, കോൺഗ്രസ് , മുസ്ലിം ലീഗ് കേന്ദ്രങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധന നടത്തണമെന്നും നവ്യ ഹരിദാസ് ആവശ്യപ്പെട്ടു. കൽപ്പറ്റ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. മഹിളാമോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ കൽപ്പറ്റ നിയോജകമണ്ഡലത്തിലെ പ്രചാരണം ഉദ്ഘാടനം ചെയ്തു. മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ എൻഡിഎ തെരഞ്ഞെടുപ്പ് വികസന പത്രിക കൽപ്പറ്റയിൽ പ്രകാശനം ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് വയനാട്ടിൽ എത്തും. കമ്പളക്കാട്, മാനന്തവാടി ബത്തേരി തുടങ്ങിയ സ്ഥലങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ സുരേഷ് ഗോപി പങ്കെടുക്കും.തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പര്യടനം കൂടുതൽ ശക്തമാക്കുകയാണ് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് വയനാട്ടിലെ വികസന പ്രശ്നങ്ങൾ തന്നെയാണ് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലെ പ്രധാന വിഷയമായി എൻ.ഡി.എ ഉയർത്തുന്നത്കഴിഞ്ഞ കാലങ്ങളിൽ മണ്ഡലത്തിൽ നിന്നും ജയിച്ചു പോയ രാഹുൽഗാന്ധിക്ക് വയനാട്ടിനായി ഒന്നും തന്നെ ചെയ്യാൻ സാധിച്ചിട്ടില്ലെന്നും, വയനാട്ടിനെ കറവ പശുവായി മാത്രം കാണുന്ന പ്രിയങ്ക വദ്രയ്ക്കും വയനാട്ടിനായി ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ലെന്നും വോട്ടർമാരെ ബോധ്യപ്പെടുത്തി കൊണ്ടാണ് നവ്യ ഹരിദാസ് വോട്ടർമാർക്ക് മുന്നിലേക്ക് എത്തുന്നത്.ജില്ല സഹ പ്രഭാരി ടി. രാമചന്ദ്രൻ, ജില്ല ജനറൽ സെക്രട്ടറി എം.പി.സുകുമാരൻ, മണ്ഡലം പ്രസിഡൻ്റ് സി.എൻ സജീഷ് കുമാർ, ടി.എം സുധീഷ്, ജില്ല സെക്രട്ടറി സിന്ധു ഐരം വീട്ടിൽ ഒ.ബി.സി മോർച്ച ജില്ല പ്രസിഡൻ്റ് ന്യൂട്ടൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.സുബ്രഹ്മണ്യൻ, പി.ആർ ബാലകൃഷ്ണൻ, ഷാജിമോൻ ചൂരൽമല, ശിവദാസൻ വിനായക, ആരോട രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Related Articles
ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സംഘർഷം;കോഴിക്കോട് നാളെ കോൺഗ്രസ് ഹർത്താൽ
കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പ്രതിഷേധിച്ച് നാളെ കോഴിക്കാട് ജില്ലയിൽ കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമണി മുതല് വൈകീട്ട് ആറുമണിവരെ 12 മണിക്കൂറാണ് ഹര്ത്താല്. അവശ്യസേവനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് കെ പ്രവീൺ കുമാർ അറിയിച്ചു. ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം ഉണ്ടാകുകയും, പൊലീസ് നടപടിയിലും സി.പി.എം.യുടെ അതിക്രമത്തിലും പ്രതിഷേധിച്ച് കോൺഗ്രസ്സ് ഹർത്താലിന് ആഹ്വാനം ചെയ്തതായി പറയുന്നു. ഇന്ന് രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ, Read More…
മുല്ലപ്പെരിയാർ അണക്കെട്ടിന് 137 വർഷം: ഒരു ചരിത്രനാഴികകല്ല്
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന് കല്ലിട്ടിട്ട് ഇന്ന് 137 വർഷം പൂർത്തിയാകുന്നു. 1887 സെപ്റ്റംബർ 21-നാണ് ബ്രിട്ടീഷ് മിലിട്ടറി എഞ്ചിനീയർ കേണൽ ജോൺ പെന്നിക്വിക്കിന്റെ നേതൃത്വത്തിൽ അണക്കെട്ടിന്റെ നിർമാണം ആരംഭിച്ചത്. 1886 ഒക്ടോബർ 29-ന് തിരുവിതാംകൂർ നാട്ടുരാജ്യവും മദ്രാസ് പ്രസിഡൻസിയും കരാറിൽ ഒപ്പുവച്ചു. 50 വർഷമാണ് അണക്കെട്ടിന് നിശ്ചയിച്ച ആയുസ്സ്, പക്ഷേ കാലവും വൈവിധ്യങ്ങളും അതിനെ നശിപ്പിച്ചില്ല. ബ്രിട്ടീഷ് സർക്കാർ ആദ്യം പദ്ധതിയെ എതിർത്തെങ്കിലും, പിന്നീട് ജോൺ പെന്നിക്വിക്കിന് പിന്തുണ നൽകി.
ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ പ്രവർത്തനങ്ങൾ മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിൽ വിലയിരുത്തി
ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ തീപിടിത്തം ആവർത്തിക്കാതിരിക്കാൻ വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ പുരോഗതി മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിൽ വിലയിരുത്തി. മുൻകരുതൽ നടപടികളുടെ ഭാഗമായി പുരോഗമിക്കുന്ന പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കാൻ മന്ത്രി നിർദേശം നൽകി. നേരത്തേ മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിൽ ബ്രഹ്മപുരം പ്ലാൻ്റ് സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തിയിരുന്നു. തുടർന്ന് പ്ലാൻ്റിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ എല്ലാ ആഴ്ചയും യോഗം ചേരാൻ തീരുമാനിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്. മാലിന്യ പ്ലാൻ്റിൻ്റെ ഉൾഭാഗത്തേക്കുള്ള റോഡുകൾ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്ന് Read More…