ബത്തേരി : തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ സമാപനം കുറിച്ച് ബത്തേരിയിൽ നടന്ന എൻഡിഎ കൊട്ടിക്കലാശത്തിൽ ആവേശം തിരതല്ലി. നൂറുകണക്കിന് പാർട്ടി പ്രവർത്തകർ കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. ബത്തേരി ബിജെപി ഓഫീസിന് സമീപത്ത് നിന്നാരംഭിച്ച റോഡ് ഷോയും , പ്രകടനവും നഗരം ചുറ്റി ചുങ്കത്ത് സമാപിച്ചു. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്,സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.വി.രാജൻ, ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയൽ, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, മേഖല പ്രസിഡൻ്റ് ടി.പി. Read More…
Tag: navya haridas
വഖഫിന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തണ്ട ; സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവണം: നവ്യ ഹരിദാസ്
കൽപ്പറ്റ: വഖഫിൻ്റെ പേര് പറഞ്ഞ് സമാധാനപരമായി ജീവിക്കുന്ന ജനങ്ങളെ ഭീഷണിപ്പെടുത്തരുതെന്നും, ഇത്തരം ഭീഷണികളെ ശക്തമായി നേരിടുമെന്നും വയനാട് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ്. മാനന്തവാടി തലപ്പുഴയിൽ പന്ത്രണ്ടോളം കുടുംബങ്ങൾക്ക് വഖഫ് നോട്ടീസ് നൽകിയ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു സ്ഥാനാർത്ഥി. വഖഫ് കുടിയൊഴിപ്പിക്കൽ ഭീഷണി മുനമ്പത്ത് മാത്രമല്ല സംസ്ഥാന വ്യാപകമായ പ്രതിഭാസമായി മാറുകയാണെന്നും, ഇത്തരം ഭീഷണികളെ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നും നവ്യ ഹരിദാസ് വ്യക്തമാക്കി. കുടുംബങ്ങൾക്ക് പരമ്പരാഗതമായി കൈമാറി വന്ന ഭൂമിയിൽ, വഖഫ് അവകാശവാദം ഉന്നയിക്കുന്നത് നിയമപരമായും, രാഷ്ട്രീയപരമായും Read More…
തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് വയനാട്ടില്‍ കോടികളുടെ കള്ളപ്പണം ഒഴുക്കുന്നു: പി.കെ. കൃഷ്ണദാസ്
കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി കോണ്‍ഗ്രസ് വയനാട്ടില്‍ കോടികളുടെ കള്ളപ്പണം ഒഴുക്കുന്നതായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. കല്‍പ്പറ്റയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ണ്ണാടക ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലാണ് കള്ളപ്പണവും മദ്യവും വയനാട്ടിലേക്ക് എത്തിക്കുന്നത്. രാത്രിയാത്രാ നിരോധനമുള്ള മുത്തങ്ങ വഴി രാത്രി കര്‍ണ്ണാടക പോലീസിന്റെയും ഫോറസ്റ്റിന്റെയും അകമ്പടിയോടെ നിരവധി വാഹനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടന്നു പോന്നിട്ടുണ്ടെന്ന് തദ്ദേശീയരായ ദൃക്‌സാക്ഷികള്‍ പറയുന്നു. 2019ലും 24ലും രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന് യുഡിഎഫിന് Read More…
വയനാടിന് വേണ്ടി ഒന്നും ചെയ്യാൻ സാധിക്കാത്തവർ കിറ്റ് നൽകി വോട്ട് പിടിക്കുന്നു; പ്രകൃതിദുരന്തം അതിജീവിച്ചവരെ മറ്റൊരു ദുരന്തത്തിലേക്ക് ഭരണകൂടം തള്ളി വിടുകയാണ്: നവ്യ ഹരിദാസ്
കൽപ്പറ്റ: വയനാടിന്റെ വികസനത്തിനായി ഇതുവരെ ഒന്നും ചെയ്യാൻ സാധിക്കാത്തവർ 500 രൂപയുടെ കിറ്റ് നൽകി വോട്ട് പിടിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്ന് എൻഡിഎ വയനാട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി നവ്യ ഹരിദാസ്. വികസനത്തിൻ്റെ തേരാളികളായ എൻഡിഎ ശക്തൻ തമ്പുരാൻറെ നാട്ടിൽ താമര വിരിയിച്ചെങ്കിൽ പഴശ്ശിയുടെ മണ്ണിലും താമര വിരിയിക്കുമെന്ന് നവ്യ ഹരിദാസ് വ്യക്തമാക്കി. കൽപ്പറ്റ -കമ്പളക്കാട് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥിമേപ്പാടി ഗ്രാമപഞ്ചായത്ത് നൽകിയ കിറ്റിലെ പഴകിയ ഭക്ഷ്യധാന്യങ്ങൾ കഴിച്ച്വിഷബാധയേറ്റ കുട്ടികളെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ നവ്യ ഹരിദാസ് സന്ദർശിച്ചു. Read More…
നവ്യ ഹരിദാസ് വിജയിച്ചാൽ കേന്ദ്രമന്ത്രി; ജയിപ്പിച്ച് തരൂ, കേന്ദ്രമന്ത്രിയാക്കി തിരിച്ച് തരാം: സുരേഷ് ഗോപി
കൽപ്പറ്റ: വയനാട്ടിൽ നിന്നും നവ്യ ഹരിദാസ് വിജയിച്ചാൽ കേന്ദ്രമന്ത്രിയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രമന്ത്രിയാവാൻ സാധ്യതയുള്ള വ്യക്തിയെ ആയിരിക്കണം വയനാട്ടിൽ നിന്നും വിജയിപ്പിക്കേണ്ടതെന്നും, നവ്യയെ ജയിപ്പിച്ചു വിട്ടാൽ കേന്ദ്ര മന്ത്രിയാക്കി തിരിച്ചു തരാമെന്നും സുരേഷ് ഗോപി പറഞ്ഞു. കൽപറ്റ- കമ്പളക്കാട് എൻഡിഎ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി ‘മത ജാതി രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറത്ത് പ്രജയാണ് ദൈവമെന്ന് കരുതുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം ഇവിടെ വളർന്നുവരുന്നുണ്ട്. ആ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കണം.തൃശ്ശൂരിലെ തൻ്റെ വിജയത്തിനായി പ്രവർത്തിച്ചത് പാർട്ടി പ്രവർത്തകരും ഒപ്പം അവിടുത്തെ Read More…
ചൂരൽമല നിവാസികൾക്ക് പഴകിയ ഭക്ഷ്യക്കിറ്റ് വിതരണം: പ്രശ്നത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പറയണം: നവ്യ ഹരിദാസ്
ഒരു പ്രകൃതി ദുരന്തത്തെ അതിജീവിച്ച ചൂരൽമല നിവാസികളെ മറ്റൊരു ദുരന്തത്തിലേക്ക് തള്ളി വിടുകയാണ് ഭരണകൂടം. ചൂരൽമല നിവാസികൾക്ക് പഴകിയ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തതിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണം. മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത കിറ്റിലെ ഭക്ഷ്യവസ്തുക്കൾ കഴിച്ച് വിഷബാധയേറ്റ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളെ നവ്യ ഹരിദാസ് സന്ദർശിച്ചു.
യുഡിഎഫിന് വേണ്ടി കള്ളപ്പണവും ,കിറ്റും ഒഴുകുന്നത് കർണാടകയിൽ നിന്ന്; കോൺഗ്രസ്, ലീഗ് കേന്ദ്രങ്ങളിൽ പരിശോധന നടത്തണം: നവ്യ ഹരിദാസ്
കൽപ്പറ്റ: വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക വദ്രയ്ക്ക് വേണ്ടി കള്ളപ്പണവും കിറ്റും ഒഴുകുന്നത് കർണാടകയിൽ നിന്നാണെന്ന് എൻഡിഎ വയനാട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി നവ്യ ഹരിദാസ്. കഴിഞ്ഞദിവസം തിരുനെല്ലിയിൽ പിടികൂടിയ കിറ്റിൽ കർണാടകയിലെ കോൺഗ്രസ് നേതാക്കന്മാരുടെ ചിത്രവും ആലേഖനം ചെയ്തിരുന്നത് ഇതിൻറെ തെളിവാണെന്നും, കർണാടക തെരഞ്ഞെടുപ്പിൽ ബാക്കി വന്ന കിറ്റുകൾ വയനാട്ടിലേക്ക് കൊണ്ടുവന്നതാണെന്നും നവ്യ ഹരിദാസ് ചൂണ്ടിക്കാട്ടി. കള്ളപ്പണ ഇടപാടുകൾക്ക് കുപ്രസിദ്ധി ആർജ്ജിച്ച, പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദേരയുടെ നേതൃത്വത്തിലാണ് വയനാട്ടിലേക്ക് കള്ളപ്പണം എത്തുന്നതെന്ന സൂചനകൾ ഉണ്ടെന്നും, Read More…
വയനാട്ടിൽ യുഡിഎഫ് വ്യാപകമായി കള്ളപ്പണം ഒഴുക്കുന്നു. കിറ്റ് കൊടുത്ത് വോട്ട് നേടാൻ ശ്രമിക്കുന്നത് പരാജയ ഭീതിയിൽ : നവ്യ ഹരിദാസ്
കൽപ്പറ്റ: വയനാട്ടിൽ യുഡിഎഫ് വലിയതോതിൽ കള്ളപ്പണം ഒഴുക്കുന്നുവെന്ന് എൻ.ഡി എ വയനാട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി നവ്യ ഹരിദാസ്. തെരഞ്ഞെടുപ്പിനെ ഭയക്കുന്നത് കൊണ്ടാണ് യുഡിഎഫ് കിറ്റ് കൊടുത്ത് വോട്ട് നേടാൻ യു.ഡി.എഫ് ശ്രമിക്കുന്നതെന്നും നവ്യ ഹരിദാസ് ആരോപിച്ചു. യു ഡി എഫ് കേന്ദ്രങ്ങളിൽ പരിശോധന നടത്തണമെന്നും, തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയവർക്കെതിരെ കേ സേടുത്ത് അന്വേഷണം നടത്തണമെന്നും നവ്യഹരിദാസ് ആവശ്യപ്പെട്ടു. ആങ്ങളുടേയും പെങ്ങളുടേയും ഫോട്ടോ പതിച്ച കിറ്റ് കൊടുത്ത് വോട്ടർമാരെ സ്വാധീനിക്കാനാണ് ശ്രമിക്കുന്നത്. പരാജയഭീതി മൂലമാണ് കോൺഗ്രസിന്റെ കേന്ദ്ര Read More…
നവ്യ ഹരിദാസ് ജയിച്ചാല്‍ കേന്ദ്രമന്ത്രി : വി.കെ.സജീവന്‍
തിരുവമ്പാടി: അടുത്ത അഞ്ച് വര്‍ഷവും നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ വയനാട്ടില്‍ നിന്ന് നവ്യഹരിദാസ് വിജയിച്ചാല്‍ കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പാണെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ വി കെ സജീവൻ പറഞ്ഞു.ആനക്കാംപ്പൊയിലിൽ നടന്ന NDA തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.രാജ്യം മോദി സർക്കാരിന്റെ കീഴിൽ എല്ലാ മേഖലയിലും വികസിക്കുമ്പോൾ വയനാട് എന്ത് കൊണ്ട് പുറകോട്ട് പോയി എന്ന് ചിന്തിക്കണം. വയനാട് നേരിടുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടിടത്താണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായതിന് ശേഷം Read More…
വാഹന പ്രചാരണവും, കുടുംബയോഗങ്ങളുമായി കളം നിറഞ്ഞ് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്
കൽപ്പറ്റ /നിലമ്പൂർ : തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ പ്രചാരണം കൂടുതൽ ശക്തമാക്കുകയാണ് വയനാട് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി നവ്യാ ഹരിദാസ്. വാഹന പ്രചാരണങ്ങളിലും, കുടുംബ യോഗങ്ങളിലുമായി ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രചാരണം പുരോഗമിക്കുന്നത്. പൊതു യോഗങ്ങളിലും, കുടുംബയോഗങ്ങളിലും വയനാട്ടിലെ വികസനപ്രശ്നങ്ങൾ തന്നെയാണ് പ്രധാന വിഷയം. ഗോത്ര സമൂഹത്തിന്റെ പ്രശ്നങ്ങളും, വയനാട്ടിലെ ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന മേഖലകളിലെ പ്രശ്നങ്ങൾ ഉന്നയിച്ചുമാണ് വോട്ടർമാരുടെ മുന്നിലേക്ക് സ്ഥാനാർത്ഥി എത്തുന്നത്. രാഹുലിനെയും, പ്രിയങ്കയെയും കടന്നാക്രമിച്ചു കൊണ്ടാണ് പൊതുയോഗങ്ങളിലെ സംസാരം. ഇന്നലെ നിലമ്പൂർ Read More…