Kerala News Politics

വയനാടിന് വേണ്ടി ഒന്നും ചെയ്യാൻ സാധിക്കാത്തവർ കിറ്റ് നൽകി വോട്ട് പിടിക്കുന്നു; പ്രകൃതിദുരന്തം അതിജീവിച്ചവരെ മറ്റൊരു ദുരന്തത്തിലേക്ക് ഭരണകൂടം തള്ളി വിടുകയാണ്: നവ്യ ഹരിദാസ്

കൽപ്പറ്റ: വയനാടിന്റെ വികസനത്തിനായി ഇതുവരെ ഒന്നും ചെയ്യാൻ സാധിക്കാത്തവർ 500 രൂപയുടെ കിറ്റ് നൽകി വോട്ട് പിടിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്ന് എൻഡിഎ വയനാട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി നവ്യ ഹരിദാസ്. വികസനത്തിൻ്റെ തേരാളികളായ എൻഡിഎ ശക്തൻ തമ്പുരാൻറെ നാട്ടിൽ താമര വിരിയിച്ചെങ്കിൽ പഴശ്ശിയുടെ മണ്ണിലും താമര വിരിയിക്കുമെന്ന് നവ്യ ഹരിദാസ് വ്യക്തമാക്കി. കൽപ്പറ്റ -കമ്പളക്കാട് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥിമേപ്പാടി ഗ്രാമപഞ്ചായത്ത് നൽകിയ കിറ്റിലെ പഴകിയ ഭക്ഷ്യധാന്യങ്ങൾ കഴിച്ച്വിഷബാധയേറ്റ കുട്ടികളെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ നവ്യ ഹരിദാസ് സന്ദർശിച്ചു. ചൂരൽമല നിവാസികൾക്ക് പുഴുവരിച്ച ഭക്ഷ്യധാന്യം നൽകിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നവ്യ ഹരിദാസ് ആവശ്യപ്പെട്ടു. പ്രകൃതിദുരന്തത്തെ അതിജീവിച്ച ചൂരൽമല നിവാസികളെ മറ്റൊരു ദുരന്തത്തിലേക്ക് ഭരണാധികാരികൾ തള്ളിവിടുകയാണെന്നും, കുട്ടികൾക്ക് ഭക്ഷ്യവിഷ ബാധയേറ്റ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും അവർ ആവശ്യപ്പെട്ടു.ഇന്നലെ ഏറനാട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായിരുന്നു സ്ഥാനാർത്ഥിയുടെ പര്യടനം’ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രചാരണം കൂടുതൽ ശക്തമാക്കിയും മുന്നേറുകയാണ് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. ബിജെപി നേതാക്കളായ കെ.നാരായണൻ മാസ്റ്റർ, എം. പ്രേമൻ മാസ്റ്റർ, കെ.രാജൻ, അഡ്വ.കെ.പി. ബാബു രാജ്, സി.വാസുദേവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *