Kerala News

പുതുവത്സര ദിനത്തിൽ തൃശൂർ കലക്ട്രേറ്റ് ക്യാൻറീനിലേക്ക് മേശകളും കസേരകളും സമ്മാനിക്കാൻ ബിഎൽഎം

പുതുവത്സര ദിനത്തിൽ തൃശൂർ കലക്ട്രേറ്റ് ക്യാൻറീനിലേക്ക് മേശകളും കസേരകളും നൽകി പൊതുജന സേവനം ആവർത്തിക്കാനൊരിങ്ങി ഭാരത് ലെജ്ന മൾട്ടി സ്റ്റേറ്റ് ഹൌസിങ് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ ആർ പ്രേംകുമാർ. കലക്ട്രേറ്റിലെ ഉദ്യോഗസ്ഥർക്കും വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്കും സൌകര്യപ്രദമായി ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനായി 25 മേശകളും 100 കസേരകളുമാണ് ബിഎൽഎം നൽകുക. ജനുവരി 1ന് 10.15 ന് ക്യാൻറീൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ക്യാൻറീൻ സൊസൈറ്റി പ്രസിഡൻറു കൂടിയായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന് ബിഎൽഎം സിഇഒ നവീൻ എസ് നായർ മേശകളും കസേരകളും കൈമാറും. ജനനന്മയ്ക്കായി ജനകീയ സൊസൈറ്റി എന്ന ആപ്ത വാക്യവുമായി രാജ്യത്ത് കഴിഞ്ഞ 19 വർഷമായി മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ബിഎൽഎം ഇതിനോടകം ലോകോത്തര അംഗീകാരവും നേടിക്കഴിഞ്ഞിട്ടുണ്ട്. ചടങ്ങിൽ എഡിഎം ടി മുരളി, ബിഎൽഎം ഡിജിഎം കെ എം സുധീർ, കലക്ട്രേറ്റിലെയും ബിഎൽഎമ്മിലെയും ജീവനക്കാർ എന്നിവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *