കേരള ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായ ജസ്‌റ്റിസ് കെ. വി. ജയകുമാറിന് കണിമംഗലം പൗരാവലിയുടെ ആഭിമുഖ്യത്തിൽ ആദരം സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ ജന്മനാടായ കണിമംഗലത്തെ കാരമുക്ക് കുളം പരിസരത്ത് വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം കോർപ്പറേഷൻ മേയർ എം.കെ. വർഗ്ഗീസ് നിർവഹിച്ചു. സ്റ്റേഹാദരം എറെ സന്തോഷത്തോടെ ഏറ്റുവാങ്ങിയ ജസ്‌റ്റിസ് കെ. വി. ജയകുമാർ ഏവരോടും നന്ദി അറിയിച്ചു. പൗരസമിതി ചെയർമാൻ ജയപ്രകാശ് പുവ്വത്തിങ്കൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മുൻ നിയമസഭാ സ്‌പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്‌ണൻ മുഖ്യ പ്രഭാഷണം നടത്തി.
തൃശ്ശൂർ ലോകോളേജിൽ നിന്നും നിയമ ബിരുദം നേടി 2012ൽ തൃശ്ശൂർ ബാറിൽ നിന്ന് നേരിട്ട് ജില്ലാ ജഡ്‌ജിയായി നിയമനം ലഭിച്ച ജസ്‌റ്റിസ് കെ. വി. ജയകുമാർ കണിമംഗലത്തെ പ്രശസ്‌ത പനമുക്കത്തു മാളിയേക്കൽ കർത്താ കുടുംബത്തിലെ അംഗമാണ്. പരിപാടിയിൽ കെ വി ആർ എ പ്രസിഡന്റ് അഡ്വ. കെ നന്ദകുമാർ, കെ. എം. സിദ്ധാർത്ഥൻ മാസ്റ്റർ, പ്രൊഫ. കൃഷ്‌ണൻകുട്ടി മേനോൻ, സുധാകരൻ കർത്താ, ഡോ കല്യാൺ ഉൽപ്പലാഷൻ തുടങ്ങി നിരവധി പ്രമുഖരും നാട്ടുകാര്യംകേരള ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായ ജസ്‌റ്റിസ് കെ. വി. ജയകുമാറിന് കണിമംഗലം പൗരാവലിയുടെ ആഭിമുഖ്യത്തിൽ ആദരം സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ ജന്മനാടായ കണിമംഗലത്തെ കാരമുക്ക് കുളം പരിസരത്ത് വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം കോർപ്പറേഷൻ മേയർ എം.കെ. വർഗ്ഗീസ് നിർവഹിച്ചു. സ്റ്റേഹാദരം എറെ സന്തോഷത്തോടെ ഏറ്റുവാങ്ങിയ ജസ്‌റ്റിസ് കെ. വി. ജയകുമാർ ഏവരോടും നന്ദി അറിയിച്ചു.
പൗരസമിതി ചെയർമാൻ ജയപ്രകാശ് പുവ്വത്തിങ്കൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മുൻ നിയമസഭാ സ്‌പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്‌ണൻ മുഖ്യ പ്രഭാഷണം നടത്തി.തൃശ്ശൂർ ലോകോളേജിൽ നിന്നും നിയമ ബിരുദം നേടി 2012ൽ തൃശ്ശൂർ ബാറിൽ നിന്ന് നേരിട്ട് ജില്ലാ ജഡ്‌ജിയായി നിയമനം ലഭിച്ച ജസ്‌റ്റിസ് കെ. വി. ജയകുമാർ കണിമംഗലത്തെ പ്രശസ്‌ത പനമുക്കത്തു മാളിയേക്കൽ കർത്താ കുടുംബത്തിലെ അംഗമാണ്. പരിപാടിയിൽ കെ വി ആർ എ പ്രസിഡന്റ് അഡ്വ. കെ നന്ദകുമാർ, കെ. എം. സിദ്ധാർത്ഥൻ മാസ്റ്റർ, പ്രൊഫ. കൃഷ്‌ണൻകുട്ടി മേനോൻ, സുധാകരൻ കർത്താ, ഡോ കല്യാൺ ഉൽപ്പലാഷൻ തുടങ്ങി നിരവധി പ്രമുഖരും നാട്ടുകാരും പങ്കെടുത്തു.





