തിരുവനന്തപുരം: പാറശാല ഷാരോണ് വധക്കേസില് പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി എ. എം. ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന് ശ്രമം. ഓള് കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരാണ് ജഡ്ജിയുടെ കട്ടൗട്ടിന് പാലഭിഷേകം നടത്താൻ ശ്രമിച്ചത്. ഇന്നു തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലാണ് സംഭവം നടന്നത്. പരിപാടി നടത്താനുള്ള വിവരം സംഘാടകർ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും, പ്രത്യേകാനുമതി നൽകിയിരുന്നില്ല. പ്ലക്സ് ബോർഡ് ഉൾപ്പെടെ പരിപാടിക്ക് ഉപയോഗിച്ച വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തു. പരിപാടിയിൽ പങ്കെടുക്കാനായി എത്തിയ സാമൂഹിക Read More…
Tag: judge
കേരള ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായ ജസ്റ്റിസ് കെ. വി. ജയകുമാറിന് കണിമംഗലം പൗരാവലിയുടെ ആഭിമുഖ്യത്തിൽ ആദരം സംഘടിപ്പിച്ചു
കേരള ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായ ജസ്റ്റിസ് കെ. വി. ജയകുമാറിന് കണിമംഗലം പൗരാവലിയുടെ ആഭിമുഖ്യത്തിൽ ആദരം സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ ജന്മനാടായ കണിമംഗലത്തെ കാരമുക്ക് കുളം പരിസരത്ത് വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം കോർപ്പറേഷൻ മേയർ എം.കെ. വർഗ്ഗീസ് നിർവഹിച്ചു. സ്റ്റേഹാദരം എറെ സന്തോഷത്തോടെ ഏറ്റുവാങ്ങിയ ജസ്‌റ്റിസ് കെ. വി. ജയകുമാർ ഏവരോടും നന്ദി അറിയിച്ചു. പൗരസമിതി ചെയർമാൻ ജയപ്രകാശ് പുവ്വത്തിങ്കൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മുൻ നിയമസഭാ സ്‌പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്‌ണൻ മുഖ്യ പ്രഭാഷണം നടത്തി. Read More…
കേരള ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായ ജസ്റ്റിസ് കെ.വി. ജയകുമാറിന് ജന്മനാടിന്റെ ആദരം
കേരള ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായ ജസ്റ്റിസ് കെ. വി. ജയകുമാറിന് കണിമംഗലം പൗരാവലിയുടെ ആഭിമുഖ്യത്തിൽ ആദരം സംഘടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ജന്മനാടായ കണിമംഗലത്തെ കാരമുക്ക് കുളം പരിസരത്ത് വെച്ച് നവംബർ 9 ശനിയാഴ്ച വൈകീട്ട് 6 മണിക്കാണ് ആദരിക്കൽ ചടങ്ങ് നടക്കുക. പൗരസമിതി ചെയർമാൻ ജയപ്രകാശ് പുവ്വത്തിങ്കലിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിന്റെ ഉദ്ഘാടനം കോർപ്പറേഷൻ മേയർ എം.കെ. വർഗ്ഗീസ് നിർവഹിക്കും. മുഖ്യ പ്രഭാഷണം മുൻ നിയമസഭാ സ്‌പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്‌ണൻ നിർവ്വഹിക്കും. തൃശ്ശൂർ ലോകോളേജിൽ നിന്നും നിയമ Read More…
കേരള ഹൈക്കോടതിയിൽ അഞ്ചുപുതിയ ജഡ്ജിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
കൊച്ചി: കേരള ഹൈക്കോടതിയിൽ പുതിയ അഞ്ച് ജഡ്ജിമാരെ നിയമിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. പി. കൃഷ്ണകുമാർ, കെ.വി. ജയകുമാർ, എസ്. മുരളീകൃഷ്ണ, ജോബിൻ സെബാസ്റ്റ്യൻ, പി.വി. ബാലകൃഷ്ണൻ എന്നിവരാണ് പുതുതായി നിയമിതർ. ഇന്ന് രാവിലെ പത്ത് മണിക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. എൻഐഎ/സിബിഐ പ്രത്യേക കോടതിയിലെ ചില സുപ്രധാന കേസുകളിൽ വിധി പ്രസ്താവിച്ച പി. കൃഷ്ണകുമാറും ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ കെ.വി. ജയകുമാറും അടക്കം പ്രഗത്ഭരായ ജഡ്ജിമാരുടെ നിയമനം ഹൈക്കോടതിയുടെ പ്രവർത്തനശേഷി വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. Read More…





