കേരള ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായ ജസ്റ്റിസ് കെ. വി. ജയകുമാറിന് കണിമംഗലം പൗരാവലിയുടെ ആഭിമുഖ്യത്തിൽ ആദരം സംഘടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ജന്മനാടായ കണിമംഗലത്തെ കാരമുക്ക് കുളം പരിസരത്ത് വെച്ച് നവംബർ 9 ശനിയാഴ്ച വൈകീട്ട് 6 മണിക്കാണ് ആദരിക്കൽ ചടങ്ങ് നടക്കുക. പൗരസമിതി ചെയർമാൻ ജയപ്രകാശ് പുവ്വത്തിങ്കലിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിന്റെ ഉദ്ഘാടനം കോർപ്പറേഷൻ മേയർ എം.കെ. വർഗ്ഗീസ് നിർവഹിക്കും. മുഖ്യ പ്രഭാഷണം മുൻ നിയമസഭാ സ്‌പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്‌ണൻ നിർവ്വഹിക്കും.
തൃശ്ശൂർ ലോകോളേജിൽ നിന്നും നിയമ ബിരുദം നേടി 2012ൽ തൃശ്ശൂർ ബാറിൽ നിന്ന് നേരിട്ട് ജില്ലാ ജഡ്‌ജിയായി നിയമനം ലഭിച്ച ജസ്‌റ്റിസ് കെ. വി. ജയകുമാർ കണിമംഗലത്തെ പ്രശസ്‌ത പനമുക്കത്തു മാളിയേക്കൽ കർത്താ കുടുംബത്തിലെ അംഗമാണ്.
പരിപാടിയിൽ കെ വി ആർ എ പ്രസിഡന്റ് അഡ്വ. കെ നന്ദകുമാർ, കെ. എം. സിദ്ധാർത്ഥൻ മാസ്റ്റർ, പ്രൊഫ. കൃഷ്‌ണൻകുട്ടി മേനോൻ, സുധാകരൻ കർത്താ, ഡോ കല്യാൺ ഉൽപ്പലാഷൻ എന്നിവർ പങ്കെടുക്കും.





