Kerala News

ഷഹബാസ് വധക്കേസ്: പ്രതികള്‍ക്ക് പ്ലസ് വൺ പ്രവേശനത്തിന് ഹൈക്കോടതിയുടെ അനുമതി; വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കാൻ നിർദ്ദേശം

കൊച്ചി: താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിന് അനുമതി നല്‍കി കേരള ഹൈക്കോടതി. കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിയുന്ന പ്രതികള്‍ക്ക് പ്ലസ് വണ്ണിലേക്കുള്ള പ്രവേശനത്തിനായി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് ഹോം സൂപ്രണ്ടിനോട് കോടതി നിർദ്ദേശിച്ചു. പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന തീയതി നാളെയായതിനാൽ പ്രത്യേക പരിഗണന ആവശ്യപ്പെട്ടായിരുന്നു പ്രതികളുടെ കോടതിയിലേക്കുള്ള അപ്പീല്‍. പ്രവേശനം തടയരുതെന്നും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കൂടാതെ, പ്രതികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാൻ താമരശ്ശേരി പൊലീസിനോടും കോടതി Read More…

Kerala News

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം ഹൈക്കോടതി റദ്ദാക്കി; സര്‍ക്കാരിന് വൻ തിരിച്ചടി

കൊച്ചി: മുനമ്പം ഭൂമി പ്രശ്നത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷനെ ഹൈക്കോടതി റദ്ദാക്കി. വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാരിന് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ അധികാരമുണ്ടെങ്കിലും, മുനമ്പം ഭൂമി വഖഫ് സ്വത്താണെന്ന സിവില്‍ കോടതി കണ്ടെത്തിയിരുന്നു. കൂടാതെ, ഇത് വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലുമാണ്. അതിനാല്‍ വഖഫ് ഭൂമിയില്‍ അന്തിമ തീരുമാനം വഖഫ് ബോര്‍ഡിനും ട്രൈബ്യൂണലിനുമാണ് വേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുനമ്പം ജുഡീഷ്യല്‍ കമ്മീഷനെ Read More…

Kerala News

ആർസിസിയിലെ ചികിത്സയ്ക്കിടെ ഒൻപത് വയസുകാരിക്ക് എച്ച്ഐവി ബാധ: സർക്കാർ നഷ്ടപരിഹാരം നൽകുമോയെന്ന് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലെ (ആർസിസി) ചികിത്സയ്ക്കിടെ എച്ച്ഐവി ബാധിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ സർക്കാർ നഷ്ടപരിഹാരം നൽകുമോയെന്ന് വ്യക്തമാക്കണമെന്ന് കേരള ഹൈക്കോടതി. ചീഫ് സെക്രട്ടറിയോ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോ മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് ഉത്തരവിട്ടു. രക്താർബുദത്തിന് ചികിത്സയിലിരിക്കെ 2018ൽ മരിച്ച ആലപ്പുഴ സ്വദേശിനിയായ ഒൻപതു വയസുള്ള പെൺകുട്ടിയുടെ അച്ഛനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ചികിത്സയുടെ ഭാഗമായി നൽകിയ രക്തത്തിൽ നിന്നാണ് കുട്ടി എച്ച്ഐവി ബാധിതയായത്. ആർസിസിയിൽ രക്തപരിശോധനയ്ക്കായി ഉപയോഗിക്കുന്ന Read More…

Kerala News

വിവാഹ സൽക്കാരങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കണം; നിരോധനം കർശനമാക്കി ഹൈക്കോടതി

കൊച്ചി: വിവാഹ സൽക്കാരങ്ങളിലടക്കം പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ ഒഴിവാക്കണം എന്ന് കേരള ഹൈക്കോടതി നിർദേശിച്ചു. പകരം ഗ്ലാസ് വെള്ളക്കുപ്പികൾ ഉപയോഗിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പുനരുപയോഗം ഇല്ലാത്ത പ്ലാസ്റ്റിക് കർശനമായി നിയന്ത്രിക്കണമെന്നും കോടതി വ്യക്തമാക്കി. 100 പേരിൽ കൂടുതൽ പങ്കെടുക്കുന്ന ചടങ്ങുകളിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് ലൈസൻസ് നിർബന്ധമാക്കണം എന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, പി. ഗോപിനാഥ് എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശം നൽകി. ലൈസൻസ് നൽകാനുള്ള ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകി. മലയോര മേഖലകളിൽ പ്ലാസ്റ്റിക് നിരോധനം പരിഗണനയിലാണ് Read More…

Kerala News

നവകേരളം ബോർഡുകളിൽ മാത്രം? കൊടിതോരണങ്ങൾക്കും ഫ്ലക്സ് ബോർഡുകൾക്കുംതിരെ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും ഉപയോഗിക്കുന്നതിനെതിരെ ശക്തമായ വിമർശനവുമായി ഹൈക്കോടതി. സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാർട്ടികൾ കോടതിയുടെ ഉത്തരവുകൾ നിരന്തരം ലംഘിക്കുന്നതായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബഞ്ച് കുറ്റപ്പെടുത്തി. “നിരത്ത് നിറയെ ബോർഡുകൾ ഉള്ളതല്ല നവകേരളം, കൊല്ലത്തു കൂടി വരുമ്പോൾ കണ്ണടച്ചു വരാൻ കഴിയില്ല,” എന്നാണ് കോടതിയുടെ കടുത്ത വിമർശനം. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകൾ നടപ്പാക്കാൻ സർക്കാർ ആരെയാണ് ഭയക്കുന്നതെന്ന് കോടതി ചോദിച്ചു. “ടൂറിസത്തിന്റെ അടിസ്ഥാന ഘടകം ശുചിത്വമാണ്, അതു രാഷ്ട്രീയ പാർട്ടികൾക്കു മനസിലാകുന്നില്ല” Read More…

Kerala News

റാഗിങ് കേസുകൾക്കായി ഹൈക്കോടതിയിൽ പ്രത്യേക ബെഞ്ച്; ശക്തമായ നടപടി ആവശ്യപ്പെട്ട് കെൽസ

കൊച്ചി: സംസ്ഥാനത്തെ റാഗിങ് കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് കേരള ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ, കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) പ്രശ്നം ഉന്നയിച്ച് കോടതിയെ സമീപിച്ചിരുന്നു. കെൽസയുടെ ഹർജിയിൽ, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംസ്ഥാന, ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റികളും പരാതി പരിഹാര സെല്ലുകളും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. രാഗിങ് വിരുദ്ധ നിയമങ്ങൾ Read More…

Kerala News

പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും കൊടിമരങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

കൊച്ചി: നിയമപരമായ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് കേരള ഹൈക്കോടതി നിരോധിച്ചു. നേരത്തെ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിനായി സര്‍ക്കാര്‍ ആറുമാസത്തിനകം നയം രൂപവത്കരിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് നിർദേശിച്ച് തദ്ദേശസ്വയംഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും സര്‍ക്കുലര്‍ നല്‍കണമെന്നും, തുടര്‍ന്ന് സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് ഒരു മാസത്തിനകം ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നുമാണ് കോടതി നിര്‍ദ്ദേശം. പന്തളം മന്നം ഷുഗര്‍മില്ലിന് മുന്നില്‍ സി.പി.എം, ബി.ജെ.പി, ഡി.വൈ.എഫ്.ഐ തുടങ്ങിയ സംഘടനകള്‍ Read More…

Kerala News

പ്രസവാനന്തര വിഷാദത്തെക്കുറിച്ച് ഹൈക്കോടതി: കുട്ടിയെ അമ്മയില് നിന്ന് അകറ്റാനാവില്ല

കൊച്ചി: പ്രസവാനന്തര വിഷാദത്തെ അടിസ്ഥാനമാക്കി കുട്ടിയുടെ സ്ഥിരം കസ്റ്റഡി അമ്മയിൽ നിന്ന് മാറ്റാനുള്ള കുടുംബ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. പോസ്റ്റ്പാർട്ടം ഡിപ്രഷന് വളരെ സാധാരണവും താൽക്കാലികവുമായ അവസ്ഥയാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയുടെ അമ്മയ്ക്ക് 2023 ഫെബ്രുവരിയിൽ പരാമർശിച്ചിരുന്ന വിഷാദ രോഗത്തിന്റെ അടിസ്ഥാനത്തിൽ, കുടുംബ കോടതി പിതാവിന് കുട്ടിയുടെ സംരക്ഷണാവകാശം നൽകിയത്. എന്നാൽ, ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം ബി സ്നേഹലത എന്നിവരുടെ അഭിപ്രായത്തിൽ, അമ്മയ്ക്ക് ഇപ്പോഴും ഈ അവസ്ഥ ഉണ്ടോ എന്നറിയാൻ Read More…

Kerala News

ശബരിമല തീർത്ഥാടനത്തിന് ഫിറ്റ്നസ് ഇല്ലാത്ത ബസുകൾ നിരോധിച്ചു; ലംഘിച്ചാൽ കടുത്ത നടപടിയെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല തീർത്ഥാടനത്തിനായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും പ്രവർത്തിപ്പിക്കരുതെന്ന് ഹൈക്കോടതി. തീർത്ഥാടകരെ നിര്ത്തിക്കൊണ്ട് പോകാനും പാടില്ല. ഈ നിയമം ലംഘിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും എസ്. മുരളീകൃഷ്ണനും അടങ്ങുന്ന ദേവസ്വം ബെഞ്ച് അറിയിച്ചു. ശബരിമല തീർത്ഥാടനത്തിന് 1,000 ബസുകൾ കെഎസ്ആർടിസി അയയ്ക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതു കർശനമായി പാലിക്കേണ്ടതാണെന്നും, ഗതാഗത കമ്മിഷണർ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. എല്ലാ ഒരുക്കങ്ങളും പൂർണ്ണമായതായി, തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ Read More…

Kerala News

വഖഫ് ഭേദഗതി മുന്‍കാല പ്രാബല്യമില്ല; ഹൈക്കോടതി

കൊച്ചി: 2013-ലെ വഖഫ് നിയമ ഭേദഗതിക്ക് മുന്കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി വിധി പ്രസ്താവിച്ചു. കാലതാമസം കൂടാതെ, കോഴിക്കോട്ട് വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചതിന് രണ്ട് പോസ്റ്റ് ഓഫീസ് ജീവനക്കാരെ പ്രതിചേര്‍ത്തിരുന്ന കേസും ഹൈക്കോടതി റദ്ദാക്കി. 2013-ലെ ഭേദഗതിക്ക് മുമ്പ് തന്നെ ഭൂമി കൈവശമാക്കിയിരുന്നുവെന്നും, നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പുള്ള കൈവശം വെയ്ക്കലിന് ക്രിമിനല്‍ നടപടിയില്ലെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ 2017-ല്‍ വഖഫ് ബോർഡിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് മജിസ്ട്രേറ്റ് കോടതി പോസ്റ്റ് ഓഫീസ് ജീവനക്കാരെ Read More…