കൊച്ചി: നിയമപരമായ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് കേരള ഹൈക്കോടതി നിരോധിച്ചു. നേരത്തെ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിനായി സര്‍ക്കാര്‍ ആറുമാസത്തിനകം നയം രൂപവത്കരിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു.
ഹൈക്കോടതി ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് നിർദേശിച്ച് തദ്ദേശസ്വയംഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും സര്‍ക്കുലര്‍ നല്‍കണമെന്നും, തുടര്‍ന്ന് സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് ഒരു മാസത്തിനകം ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നുമാണ് കോടതി നിര്‍ദ്ദേശം.
പന്തളം മന്നം ഷുഗര്‍മില്ലിന് മുന്നില്‍ സി.പി.എം, ബി.ജെ.പി, ഡി.വൈ.എഫ്.ഐ തുടങ്ങിയ സംഘടനകള്‍ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കുന്നതിനുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഈ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.





