Entertainment India News Politics

ടിവികെയ്ക്ക് പിന്തുണയേകി മുസ്ലിം ലീഗ്; വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും


തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ ടിവികെ അധ്യക്ഷനും സിനിമ നടനുമായ വിജയ് സത്യപ്രതിജ്ഞ ചെയ്യും. കേവല ഭൂരിപക്ഷത്തിനായി ഇത്രയും നാള്‍ മറ്റ് പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതിനെ തുടര്‍ന്നാണിത്. തമിഴ്‌നാട് നിയമസഭയില്‍ ആക 234 അംഗങ്ങളാണുള്ളത്. ഇതില്‍ 118 എംഎല്‍എമാരുടെ ഭൂരിപക്ഷമാണ് സര്‍ക്കാര്‍ രൂപീകരിക്കാനായി വേണ്ടത്. 107 സീറ്റുകളിലാണ് ടിവികെ പാര്‍ട്ടി വിജയിച്ചത്.
11 എംഎല്‍എമാരുടെ പിന്തുണ കൂടി ലഭിച്ചതോടെ ഇന്ന് തമിഴ്‌നാട് ഗവര്‍ണറുമായി വിജയ് കൂടിക്കാഴ്ച നടത്തി. ഫലം വന്നതിന് തൊട്ട് പിറകെ 5 എംഎല്‍എമാരുള്ള കോണ്‍ഗ്രസ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെ സിപിഐഎമ്മും സിപിഐയും വിസികെയും മുസ്ലിം ലീഗും പിന്തുണ നല്‍കിയതോടെയാണ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള 118 എന്ന അംഗസംഖ്യയായത്.

Leave a Reply

Your email address will not be published. Required fields are marked *