തമിഴ്നാട് മുഖ്യമന്ത്രിയായി നാളെ ടിവികെ അധ്യക്ഷനും സിനിമ നടനുമായ വിജയ് സത്യപ്രതിജ്ഞ ചെയ്യും. കേവല ഭൂരിപക്ഷത്തിനായി ഇത്രയും നാള്‍ മറ്റ് പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതിനെ തുടര്‍ന്നാണിത്. തമിഴ്‌നാട് നിയമസഭയില്‍ ആക 234 അംഗങ്ങളാണുള്ളത്. ഇതില്‍ 118 എംഎല്‍എമാരുടെ ഭൂരിപക്ഷമാണ് സര്‍ക്കാര്‍ രൂപീകരിക്കാനായി വേണ്ടത്. 107 സീറ്റുകളിലാണ് ടിവികെ പാര്‍ട്ടി വിജയിച്ചത്.11 എംഎല്‍എമാരുടെ പിന്തുണ കൂടി ലഭിച്ചതോടെ ഇന്ന് തമിഴ്‌നാട് ഗവര്‍ണറുമായി വിജയ് കൂടിക്കാഴ്ച നടത്തി. ഫലം വന്നതിന് തൊട്ട് പിറകെ 5 എംഎല്‍എമാരുള്ള കോണ്‍ഗ്രസ് Read More…
Tag: tamilnadu election
സത്യപ്രതിജ്ഞ ചടങ്ങ് റദ്ദാക്കി; നിരാശരായി മടങ്ങി ടിവികെ പ്രവർത്തകർ
തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രതീക്ഷിച്ച് വ്യാഴാഴ്ച നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ പ്രവർത്തകർ ചടങ്ങ് നടക്കാതിരുന്നതോടെ നിരാശരായി മടങ്ങി. ടിവികെയുടെ നിരവധി പ്രവർത്തകരാണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. കോയമ്പത്തൂർ, അരുമ്പാക്കം ഉൾപ്പെടെ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ പ്രവർത്തകർ സ്റ്റേഡിയം പൂട്ടിയ നിലയിലാണ് കണ്ടതെന്നും ചടങ്ങിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും തങ്ങൾക്ക് ലഭിച്ചില്ലെന്നും പറഞ്ഞു. രാവിലെ തന്നെ വേദിയിലെത്തിയ നിരവധി ആരാധകരും പാർട്ടി പ്രവർത്തകരും സത്യപ്രതിജ്ഞ ചടങ്ങ് നടക്കാത്തതിൽ നിരാശരായാണ് Read More…
ടിവികെ മുന്നേറ്റം തടയാൻ ഡിഎംകെ–എഐഎഡിഎംകെ ചർച്ചകൾ നടക്കുന്നു?
തമിഴ്നാട്ടിൽ നടൻ വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) മുന്നേറ്റം തടയാൻ പഴയ വൈരികൾ ഒന്നിക്കുന്നു. ദ്രാവിഡ മുന്നേറ്റ കഴകവും (ഡിഎംകെ) ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും (എഐഎഡിഎംകെ) തമ്മിൽ ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾ വരുന്നത്. കോൺഗ്രസ് ടിവികെയുമായി കൈകോർത്തതിന് പിന്നാലെയാണ് ഈ ചർച്ചകൾ ശക്തമായത്. ഇതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് ഉയരുന്നത്. അതേസമയം, ഈ റിപ്പോർട്ടുകളെ കുറിച്ച് ഡിഎംകെയും എഐഎഡിഎംകെയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. Read More…
ഗില്ലി ഡാ: തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ വിജയിയുടെ പാര്‍ട്ടിക്ക് വന്‍വിജയം
ചരിത്ര നേട്ടവുമായി തമിഴ്‌നാട്ടില്‍ വിജയ് തേരോട്ടം. തമിഴക വെട്രി കഴകം എന്ന തമിഴ് സിനിമാ നടന്‍ വിജയിയുടെ പാര്‍ട്ടിക്ക് തമിഴ്‌നാട്ടില്‍ മിന്നുന്ന വിജയം. പാര്‍ട്ടി രൂപീകരിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചിരിക്കുകയാണ് ഇളയദളപതിയും കൂട്ടരും.തമിഴ്‌നാട്ടിലെ മുഖ്യമന്ത്രിയായിരുന്ന എംകെ സ്റ്റാലിന്‍ തെരഞ്ഞെടുപ്പില്‍ തോറ്റു. എംകെ സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിനും തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന കാഴ്ചയാണ് കാണാനായത്.
തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി: നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്ന് അറിയും
കേരളത്തിനൊപ്പം തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്ന് വോട്ടെണ്ണല്‍. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ശക്തമായ മത്സരം നടക്കുന്ന പശ്ചിമബംഗാളില്‍ 294 മണ്ഡലങ്ങളില്‍ 293 മണ്ഡലങ്ങളിലെ വോട്ടെണ്ണലാണ് നടക്കുന്നത്. ആദ്യത്തെ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പശ്ചിമബംഗാളില്‍ ബിജെപിയാണ് മുന്നില്‍ നില്‍ക്കുന്നത്. തമിഴ്‌നാട്ടില്‍ സിനിമ നടന്‍ വിജയ് നേതൃത്വം നല്‍കുന്ന ടിവികെ പാര്‍ട്ടിയാണ് മുന്നിട്ട് നില്‍ക്കുന്നത്.
തമിഴ്നാട്ടിൽ വോട്ടെണ്ണലിന് കടുത്ത സുരക്ഷ സംവിധാനം ഏർപ്പെടുത്തി
തമിഴ്നാട്ടിൽ മേയ് 4ന് നടക്കുന്ന വോട്ടെണ്ണലിനായി കടുത്ത സുരക്ഷാ സംവിധാനവും ക്യൂആർ കോഡ് അടിസ്ഥാനത്തിലുള്ള പ്രവേശന സംവിധാനവും ഏർപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അർച്ചന പട്നായിക് അറിയിച്ചു. കൗണ്ടിംഗ് കേന്ദ്രങ്ങളിലേക്ക് അനധികൃത പ്രവേശനം തടയുന്നതിനും കർശനമായ തിരിച്ചറിയൽ പരിശോധന ഉറപ്പാക്കുന്നതിനുമായാണ് മൂന്ന് തലത്തിലുള്ള സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ക്യൂആർ കോഡ് അടങ്ങിയ ഐഡി കാർഡ് ഉള്ള അധികൃതർക്കു മാത്രമേ വിവിധ പരിശോധനകൾക്ക് ശേഷം പ്രവേശനം അനുവദിക്കൂ. സുരക്ഷിതവും സുതാര്യവുമായ വോട്ടെണ്ണൽ ഉറപ്പാക്കുന്നതിനായാണ് ഇത്തരം നടപടികൾ സ്വീകരിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് Read More…
തമിഴ്നാട് തെരഞ്ഞെടുപ്പ്: റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തി
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ വര്‍ഷം റെക്കോര്‍ഡ് വോട്ടിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ 84 ശതമാനത്തിലധികം വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വൈകിട്ട് 6 മണിവരെ 84.29 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇതോടെ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 78.29 ശതമാനം എന്ന മുന്‍ റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ്. തമിഴ്നാട്ടിൽ ആകെ 5.73 കോടി വോട്ടര്‍മാരില്‍ വലിയൊരു വിഭാഗവും വോട്ട് ചെയ്യാന്‍ എത്തിയത് ജനങ്ങളുടെ ശക്തമായ Read More…
തമിഴ്നാട്ടില്‍ പോളിംഗ് സമയം നീട്ടണം: തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ച് വിജയ്
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനിടെ പോളിംഗ് സമയം രാത്രി 8 മണിവരെ നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിച്ച് നടനും തമിഴക വെട്രി കഴകം (TVK) നേതാവുമായ വിജയ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് അയച്ച കത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലായി നടക്കുന്ന വോട്ടെടുപ്പില്‍ പല പോളിംഗ് ബൂത്തുകളിലും നീണ്ട നിരയാണുള്ളത്. അതുകൊണ്ട് 2 മണിക്കൂർ സമയം കൂടുതൽ നൽകണമെന്നാണ് ആവശ്യം. വോട്ടര്‍മാര്‍ക്ക് സൗകര്യമൊരുക്കുന്നതിനായി അടിയന്തര പൊതുഗതാഗത സൗകര്യങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, പോളിംഗ് Read More…




