തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ വര്‍ഷം റെക്കോര്‍ഡ് വോട്ടിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ 84 ശതമാനത്തിലധികം വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വൈകിട്ട് 6 മണിവരെ 84.29 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇതോടെ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 78.29 ശതമാനം എന്ന മുന്‍ റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ്.
തമിഴ്നാട്ടിൽ ആകെ 5.73 കോടി വോട്ടര്‍മാരില്‍ വലിയൊരു വിഭാഗവും വോട്ട് ചെയ്യാന്‍ എത്തിയത് ജനങ്ങളുടെ ശക്തമായ പങ്കാളിത്തത്തെ വ്യക്തമാക്കുന്നു. ചില പോളിംഗ് ബൂത്തുകളില്‍ നീണ്ട നിരകള്‍ ഉണ്ടായിരുന്നുവെങ്കിലും മിക്ക സ്ഥലങ്ങളിലും വോട്ടെടുപ്പ് സമാധാനപരമായാണ് പൂര്‍ത്തിയായത്.
ഉയർന്ന വോട്ടിംഗ് ശതമാനം സംസ്ഥാനത്തെ ജനാധിപത്യ പ്രക്രിയയിലേക്കുള്ള പൊതുജനങ്ങളുടെ വര്‍ധിച്ച പങ്കാളിത്തത്തെ സൂചിപ്പിക്കുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.





