
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 125 രൂപ ഉയർന്നതോടെ 22 കാരറ്റ് (916) സ്വർണത്തിൻ്റെ വില ₹13,475 ആയി. ഒരു പവൻ (8 ഗ്രാം) സ്വർണത്തിന് ₹1,07,800 ആണ് ഇന്നത്തെ നിരക്ക്.
18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് ₹11,130യും പവന് ₹89,040യുമായി ഉയർന്നു.
അതേസമയം, വെള്ളിയുടെ വില ഗ്രാമിന് 250 രൂപയും 8 ഗ്രാമിന് 2,000 രൂപയുമാണ്.
അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിൻ്റെ സ്വാധീനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്.




