ന്യൂഡൽഹി: രാജ്യസഭാ എംപി രാംറാവു വഡ്കുതെയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സമൂഹത്തിന് നൽകിയ സംഭാവനകളും പാവപ്പെട്ടവർക്കും പിന്നാക്ക വിഭാഗങ്ങൾക്കും വേണ്ടി നടത്തിയ സേവനങ്ങളും അദ്ദേഹത്തിന്റെ ഓർമകളിൽ നിലനിൽക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് മോദി അനുശോചനം അറിയിച്ചത്. മഹാരാഷ്ട്രയിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനായി വഡ്കുതെ നടത്തിയ പ്രവർത്തനങ്ങളും ശ്രദ്ധേയമാണെന്ന് അദ്ദേഹം അനുസ്മരിച്ചു.
വഡ്കുതെയുടെ കുടുംബാംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രധാനമന്ത്രി അറിയിച്ചു. ‘ഓം ശാന്തി’ എന്ന വാക്കുകളോടെയാണ് അദ്ദേഹം അനുശോചന സന്ദേശം അവസാനിപ്പിച്ചത്.





