തമിഴ്നാട്ടിൽ മേയ് 4ന് നടക്കുന്ന വോട്ടെണ്ണലിനായി കടുത്ത സുരക്ഷാ സംവിധാനവും ക്യൂആർ കോഡ് അടിസ്ഥാനത്തിലുള്ള പ്രവേശന സംവിധാനവും ഏർപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അർച്ചന പട്നായിക് അറിയിച്ചു.
കൗണ്ടിംഗ് കേന്ദ്രങ്ങളിലേക്ക് അനധികൃത പ്രവേശനം തടയുന്നതിനും കർശനമായ തിരിച്ചറിയൽ പരിശോധന ഉറപ്പാക്കുന്നതിനുമായാണ് മൂന്ന് തലത്തിലുള്ള സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ക്യൂആർ കോഡ് അടങ്ങിയ ഐഡി കാർഡ് ഉള്ള അധികൃതർക്കു മാത്രമേ വിവിധ പരിശോധനകൾക്ക് ശേഷം പ്രവേശനം അനുവദിക്കൂ.
സുരക്ഷിതവും സുതാര്യവുമായ വോട്ടെണ്ണൽ ഉറപ്പാക്കുന്നതിനായാണ് ഇത്തരം നടപടികൾ സ്വീകരിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ വ്യക്തമാക്കി.





