മലപ്പുറം: യുഎഇയിൽ നിന്ന് മടങ്ങിയെത്തിയ 38കാരന് മലപ്പുറത്ത് എംപോക്സ് (മങ്കിപ്പനി) സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. രോഗം സ്ഥിരീകരിച്ചയാൾ നിലവിൽ ഐസൊലേഷനിലാണ്.
ആരോഗ്യ മന്ത്രി വീണാ ജോർജ്, വിദേശത്തുനിന്ന് തിരിച്ചെത്തുന്നവർക്ക് രോഗലക്ഷണങ്ങൾ പ്രകടമാവുകയാണെങ്കിൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആവശ്യപ്പെട്ടു.