Kerala

ഇടുക്കി പുഷ്പകണ്ടം നാലുമലയില്‍ വിനോദ സഞ്ചാരികളുടെ വാഹനം കുടുങ്ങി.

അനധികൃത ട്രക്കിങ് നടത്തിയ വാഹനങ്ങളാണ് കുടുങ്ങിയത്. കര്‍ണാടകയില്‍ നിന്നും ഓഫ് റോഡ‍് ട്രെക്കിങ്ങിനെത്തിയവരുടെ 27 ഓളം വാഹനങ്ങളാണ് കുടുങ്ങിയത്. കനത്ത മഴയില്‍ ഇടുക്കി പുഷ്പകണ്ടം നാലുമലയിലാണ് സംഭവം. സഹായം അഭ്യര്‍ത്ഥിച്ചെത്തിയ സംഘത്തെ നാട്ടുകാര്‍ രാമയ്ക്കല്‍മേട്ടിലേക്ക് മാറ്റി. ചില വാഹനങ്ങള്‍ കയര്‍ കെട്ടി നിര്‍ത്തിയ നിലയിലാണ്. ഇരുവശവും ചെങ്കുത്തായ മലയിലൂടെയാണ് വാഹനം ഓടിച്ച് കയറ്റിയത്.
മോട്ടോര്‍ വാഹനവകുപ്പ് അധികൃതരും പൊലീസും സംഭവസ്ഥലത്തെ പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *