Kerala Medical News

ഒന്നര വയസുകാരൻ്റെ മരണം; ചികിത്സാ പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്


പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഒന്നര വയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. രാവിലെ ചികിത്സക്കെത്തിയ കുട്ടിക്ക് വൈകീട്ടോടെയാണ് അനസ്‌തേഷ്യ നല്‍കിയത്. ആ സമയം കുട്ടിയുടെ മുറിവ് ഉണങ്ങിയിരുന്നു. ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് പ്രവര്‍ത്തിച്ചതെന്നും ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥയാണ് ഉണ്ടായതെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി.
പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്ന് കുട്ടിക്ക് അനസ്‌തേഷ്യ കൊടുത്തതിന് ശേഷമാണ് ബോധം നഷ്ടമായത്. പിഴവ് മനസിലാക്കി വൈകീട്ട് ആറോടെ കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കുട്ടിയെ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിക്ക് അനസ്‌തേഷ്യ ആവശ്യം ഇല്ലായിരുന്നുവെനനാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ജറി ചെയ്യാനുള്ള മുറിവ് കുഞ്ഞിന് ഉണ്ടായിരുന്നില്ല. പക്ഷേ, അതിന് വിരുദ്ധമായാണ് അനസ്്‌തേഷ്യ നല്‍കിയ ഡോക്ടര്‍ അഞ്ജലി പൊതുവാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അനസ്‌തേഷ്യ അനിവാര്യമായിരുന്നു എന്നാണ് ഡോക്ടര്‍ പറയുന്നത്. കുട്ടിയെ ആദ്യം ചികിത്സിച്ച ശിശുരോഗ വിദഗ്ധനും, പ്ലാസ്റ്റിക് സര്‍ജനും ഇതേ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *