Business Culture Economy Kerala News

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാര വരവ് 5.52 കോടിരൂപ


ഗുരുവായൂർ ക്ഷേത്രത്തിൽ 2026 ജൂലൈ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട് (ജൂലൈ 15 ന്) പൂർത്തിയായപ്പോൾ ലഭിച്ചത് 5,52,28,604 രൂപ. 1കിലോ 285ഗ്രാം 700 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. 8 കിലോഗ്രാം 190 ഗ്രാം വെള്ളിയാണ് ലഭിച്ചത്.
കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 10 ഉം നിരോധിച്ച ആയിരം രൂപയുടെ 14, അഞ്ഞൂറിൻ്റെ 47 കറൻസിയും ലഭിച്ചു. സിഎസ്ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.
ഇ ഭണ്ഡാരങ്ങൾ വഴി
കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി 2,70,291 രൂപയും കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 32,827 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 1,19,921 രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 41,763 രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 44,535 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 1,03,774 രൂപയും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *