Kerala News

ദേശീയ സമ്മതിദായക ദിനം ആഘോഷിച്ചു.

രാജ്യത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിക്കപ്പെട്ടതിൻ്റെ 75-ാം വർഷവും, 15-ാമത് ദേശീയ സമ്മതിദായക ദിനവും ചെമ്പുക്കാവ് ഹോളി ഫാമിലി സി.ജി.എച്ച്.എസ്.എസിൽ നെഹ്റു യുവകേന്ദ്രയുടെയും, കരുണം ഫൗണ്ടേഷൻ്റെയും, എൻ.എസ്.എസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സമ്മതിദായക ദിന പ്രതിജ്ഞ പുതുക്കിയും, വോട്ട് ചെയ്യുന്നതിനോളം മഹത്തരം മറ്റൊന്നുമില്ല, ഞാൻ ഉറപ്പായും വോട്ട് ചെയ്യും എന്ന സന്ദേശം പൊതുജനങ്ങൾക്ക് കൈമാറിയും ദേശീയ സമ്മതിദായക ദിനം ആഘോഷിച്ചു.

ജനപ്രതിനിധിയും, മികച്ച അദ്ധ്യാപികയ്ക്കുള്ള ദേശീയ അവാർഡ് ഏറ്റുവാങ്ങിയ ലീല വർഗ്ഗീസ് ഉദ്ഘാടനം നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ റെജി ജോയ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ പാവന റോസ്, കരുണം ഫൗണ്ടേഷൻ ചെയർമാൻ ജെൻസൻ ജോസ് കാക്കശ്ശേരി, ഏൻസൻ ആൻ്റണി, ശശി നെട്ടിശ്ശേരി, ബിജു ചിറയത്ത്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സെസി ജോൺ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *