Entertainment Kerala News

മമ്മൂട്ടിയുടെ പഴയ വീട് ഇപ്പോൾ ലക്സുറി സ്റ്റേ

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ മുൻ വസതി ഇപ്പോൾ ആരാധകർക്ക് സ്റ്റേയ്ക്കായി തുറന്നുനല്‍കി. 2008 മുതൽ 2020 വരെ മമ്മൂട്ടിയും കുടുംബവും താമസിച്ചിരുന്ന ഈ വീട് ഇപ്പോൾ “മമ്മൂട്ടി ഹൗസ്” എന്ന പേരിൽ ബോട്ടീക് മോഡലിലാണ് വീട് പുതുക്കി പണിതിരിക്കുന്നത്.

വെക്കേഷന്‍ എക്‌സ്പീരിയന്‍സ് എന്ന ഗ്രൂപ്പാണ് മമ്മൂട്ടിയുടെ വീട്ടിലെ താമസത്തിന് സൗകര്യമൊരുക്കുന്നത്. പുനർനിർമ്മാണത്തിന് ശേഷം വീട്ടിന്റെ പഴയ സൗന്ദര്യം നിലനിർത്തിക്കൊണ്ട് ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

കെ.സി. ജോസഫ് റോഡിലുളള ഈ വീട് ഇപ്പോഴും മമ്മൂട്ടിയുടെ ആരാധകർ സന്ദർശിക്കുന്ന ഒരു പ്രധാന ഇടമാണ്. ഇപ്പോൾ വൈറ്റില-അമ്പേലിപ്പാടം റോഡിലെ പുതിയ വീട്ടിലേക്ക് താരം താമസം മാറ്റിയെങ്കിലും, ഈ വീട് ഇപ്പോഴും ആരാധകർക്ക് പ്രിയപ്പെട്ടതാണ്.

ഈ വീടിന്റെ പ്രത്യേകത മമ്മൂട്ടിയുടെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങൾ സാക്ഷ്യം വഹിച്ചിരിയ്ക്കുന്നു എന്നതാണ്. ദുൽഖറിന്റെ സിനിമാ അരങ്ങേറ്റവും വിവാഹവുമെല്ലാം ഇതിൽ നിന്നായിരുന്നു. കൂടാതെ, താരത്തിന്റെ ആത്മീയ സുഹൃത്തായ നടൻ കുഞ്ചൻ ഇപ്പോഴും ഈ വീട്ടിന് സമീപം താമസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *