Kerala News

വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്ക് പത്മഭൂഷണ്‍

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിയും അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം. സാമൂഹിക രാഷ്ട്രീയ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. റിട്ട. ജസ്റ്റിസ് കെ ടി തോമസിനും രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ സമ്മാനിക്കും. നടന്‍ മമ്മൂട്ടി, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ജന്മഭൂമി ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപർ പി നാരായണന്‍ എന്നിവര്‍ക്ക് പത്മഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. കലാമണ്ഡലം വിമലാ മേനോന് പത്മശ്രീ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. Read More…

Kerala News

നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല;വോട്ടര്‍ പട്ടികയില്‍ പേരില്ല

കൊച്ചി: വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കവെയാണ് മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ലെന്നുള്ള വിവരം പുറത്തുവരുന്നത്. പൊന്നുരുന്നിയിലെ സികെസി എല്‍പി സ്‌കൂളിലെ നാലാം ബൂത്തിലായിരുന്നു കഴിഞ്ഞ തവണ വരെ മമ്മൂട്ടി വോട്ട് ചെയ്തിരുന്നത്. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിന് ഇന്ന് തുടക്കം കുറിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. 595 തദ്ദേശസ്ഥാപനങ്ങളിലായി 11,167 വാര്‍ഡുകളിലേക്ക് 36,620 സ്ഥാനാര്‍ത്ഥികളാണ് ജനവിധി Read More…

Entertainment Kerala News

സംസ്ഥാന ചലച്ചിത്ര പുരസ്കാരം:- മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

തൃശൂർ: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി ആയുള്ള പ്രകടനത്തിനാണ് മമ്മൂട്ടിയ്ക്ക് പുരസ്കാരം ലഭിച്ചത്. മികച്ച നടിയായി ഷംല ഹംസയെയും മികച്ച ചിത്രമായി മഞ്ഞുമ്മൽ ബോയ്സും തിരഞ്ഞെടുത്തു. ജൂറി ചെയർമാൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള ഏഴംഗ കമ്മിറ്റിയുടെ അവസാന ഘട്ട സ്ക്രീനിങ്ങ് കഴിഞ്ഞമാസം അവസാനത്തോടെ പൂർത്തിയായിരുന്നു. അവാർഡ് പട്ടിക ഇങ്ങനെ: രചനാ വിഭാ​ഗം മികച്ച ചലച്ചിത്ര ​ഗ്രന്ഥം – പെൺപാട്ട് Read More…

Kerala News

ഭൂട്ടാന്‍ കാര്‍ കടത്ത് കേസ്: മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും വീട്ടില്‍ ഇഡി റെയ്ഡ്, പൃഥ്വിരാജിന്റെ വീട്ടിലും പരിശോധന

കൊച്ചി: ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ പരിശോധനയ്ക്ക് ഇഡിയും. നടന്മാരായ മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും കൊച്ചിയിലെ വീട്ടില്‍ അടക്കം ഒരേ സമയം 17 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. നടന്മാരായ പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീട്ടിലും റെയ്ഡ് നടക്കുന്നതായാണ് വിവരം. ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ദുല്‍ഖര്‍ സല്‍മാന്റെ വീട്ടില്‍ അടക്കം കസ്റ്റംസ് പരിശോധന നടത്തിയത്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ Read More…

Entertainment News

“പ്രാർഥിക്കുന്നത് എന്തിന് പുറത്ത് പറയണം?” – മോഹൻലാൽ

മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ, ശബരിമലയിൽ അദ്ദേഹത്തിന് വേണ്ടി പൂജ നടത്തിയതിനെക്കുറിച്ച് മോഹൻലാൽ . മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും പേടിക്കേണ്ടതൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി ചെന്നൈയിൽ ‘എംപുരാൻ’ സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മോഹൻലാൽ ശബരിമലയിൽ നടത്തിയ പൂജയെ കുറിച്ചും വിശദീകരിച്ചത്. “അദ്ദേഹം സുഖമായിരിക്കുന്നു. ചെറിയ പ്രശ്നമുണ്ടായിരുന്നു, എന്നാൽ എല്ലാവർക്കുമുണ്ടാകുന്ന രീതിയിലുള്ളതായിരുന്നു. പേടിക്കേണ്ട കാര്യമൊന്നുമില്ല.” – മോഹൻലാൽ പറഞ്ഞു. ശബരിമലയിൽ പോയി അദ്ദേഹത്തിന് വേണ്ടി ഒരു പൂജ നടത്തി. ആരോ ആ രസീത് ലീക്ക് ചെയ്തു. അതൊരു പേഴ്‌സനൽ കാര്യമാണ്.”അത് Read More…

Entertainment Kerala News

മമ്മൂട്ടിയുടെ പഴയ വീട് ഇപ്പോൾ ലക്സുറി സ്റ്റേ

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ മുൻ വസതി ഇപ്പോൾ ആരാധകർക്ക് സ്റ്റേയ്ക്കായി തുറന്നുനല്‍കി. 2008 മുതൽ 2020 വരെ മമ്മൂട്ടിയും കുടുംബവും താമസിച്ചിരുന്ന ഈ വീട് ഇപ്പോൾ “മമ്മൂട്ടി ഹൗസ്” എന്ന പേരിൽ ബോട്ടീക് മോഡലിലാണ് വീട് പുതുക്കി പണിതിരിക്കുന്നത്. വെക്കേഷന്‍ എക്‌സ്പീരിയന്‍സ് എന്ന ഗ്രൂപ്പാണ് മമ്മൂട്ടിയുടെ വീട്ടിലെ താമസത്തിന് സൗകര്യമൊരുക്കുന്നത്. പുനർനിർമ്മാണത്തിന് ശേഷം വീട്ടിന്റെ പഴയ സൗന്ദര്യം നിലനിർത്തിക്കൊണ്ട് ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കെ.സി. ജോസഫ് റോഡിലുളള ഈ വീട് ഇപ്പോഴും മമ്മൂട്ടിയുടെ Read More…

Entertainment Kerala News

മമ്മൂട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ; ആരാധകർ ആവേശത്തിൽ

പത്തനംതിട്ട: നടൻമാരായ മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള സ്നേഹ ബന്ധം എത്രത്തോളമാണെന്ന് മലയാളികൾക്ക് നന്നായി അറിയാം. പൊതുവേദികളിലടക്കം ഇരുവരും തങ്ങൾ തമ്മിലുള്ള അടുപ്പത്തേക്കുറിച്ച് സംസാരിക്കാറുണ്ട്. ഇരുവരും ഒന്നിച്ചെത്തുന്ന അവസരങ്ങളെല്ലാം ആരാധകരും ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തിയിരിക്കുകയാണ് മോഹൻലാൽ. ‘മുഹമ്മദ് കുട്ടി, വിശാഖം’ എന്ന മമ്മൂട്ടിയുടെ ജന്മനാമത്തിൽ മോഹൻലാൽ നീരഞ്ജനം വഴിപാട് നടത്തുകയും, ഭാര്യ സുചിത്രയുടെ പേരിലും സമർപ്പണ നടത്തുകയും ചെയ്തു. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് മോഹൻലാൽ ശബരിമലയിലെത്തിയത്. പമ്പ ഗണപതി ക്ഷേത്രത്തിൽ കെട്ടു നിറച്ച് ശേഷം Read More…