മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ, ശബരിമലയിൽ അദ്ദേഹത്തിന് വേണ്ടി പൂജ നടത്തിയതിനെക്കുറിച്ച് മോഹൻലാൽ . മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും പേടിക്കേണ്ടതൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി
ചെന്നൈയിൽ ‘എംപുരാൻ’ സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മോഹൻലാൽ ശബരിമലയിൽ നടത്തിയ പൂജയെ കുറിച്ചും വിശദീകരിച്ചത്.
“അദ്ദേഹം സുഖമായിരിക്കുന്നു. ചെറിയ പ്രശ്നമുണ്ടായിരുന്നു, എന്നാൽ എല്ലാവർക്കുമുണ്ടാകുന്ന രീതിയിലുള്ളതായിരുന്നു. പേടിക്കേണ്ട കാര്യമൊന്നുമില്ല.” – മോഹൻലാൽ പറഞ്ഞു.
ശബരിമലയിൽ പോയി അദ്ദേഹത്തിന് വേണ്ടി ഒരു പൂജ നടത്തി. ആരോ ആ രസീത് ലീക്ക് ചെയ്തു. അതൊരു പേഴ്‌സനൽ കാര്യമാണ്.”അത് എന്തിന് പ്രത്യേകം പറയണം? നിങ്ങൾ ഒരാൾക്കായി പ്രാർഥിക്കുന്നുവെങ്കിൽ അത് കൃത്യമായി ചെയ്യണം. മമ്മൂട്ടി എന്റെ സുഹൃത്തും സഹോദരനുമാണ്. അദ്ദേഹത്തിന് വേണ്ടി ഞാൻ പ്രാർഥിച്ചു.” – മോഹൻലാൽ വ്യക്തമാക്കി.
മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള എല്ലാ അഭ്യൂഹങ്ങൾക്കും വിരാമം കുറിച്ചുകൊണ്ടാണ് മോഹൻലാൽ പ്രതികരിച്ചത്.





