കുന്നംകുളം: ബി.ജെ.പി ദേശീയ തലത്തിൽ നടത്തിവരുന്ന മെബർഷിപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി യുവമോർച്ചയുടെ നേതൃത്വത്തിൽ കുന്നംകുളം ശ്രീ വിവേകാനന്ദ കോളേജ് പരിസരത്ത് മെമ്പർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. യുവമോർച്ച തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി വി.ആർ സജിത്ത് വിദ്യർത്ഥികൾക്ക് മെമ്പർഷിപ്പ് നൽകികൊണ്ട് മെമ്പർഷിപ്പ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം ഭാരവാഹികളായ അഭിലാഷ് കടങ്ങോട്, വിനീഷ് ചെറുവത്താനി ക്യാമ്പിന് നേതൃത്വം നൽകി. കടങ്ങോട് ഗ്രാമപഞ്ചായത്ത് അംഗം എം.വി ധനീഷ്, നഗരസഭാ കൗൺസിലർ ബിനുപ്രസാദ്, ബി.ജെ.പി മണ്ഡലം കമ്മിറ്റി അംഗം പ്രദീപ് കിഴൂർ എന്നിവർ പങ്കെടുത്തു.
Related Articles
കേരളത്തിൽ നടക്കുന്നത് വഖ്ഫ് ബോർഡിൻ്റെ ലാൻ്റ് ജിഹാദ്: തേജസ്വി സൂര്യ
പാലക്കാട് ധോണിയിലും നൂറണിയിലും കൽപ്പാത്തിയിലും വഖ്ഫ് ബോർഡ് സ്ഥലം കയ്യേറുന്നുവെന്ന് ഭാരതീയ ജനതാ യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ. കേരളത്തിൽ നടക്കുന്നത് വഖ്ഫ് ബോർഡിൻ്റെ ലാൻഡ് ജിഹാദാണെന്നും അദ്ദേഹം പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ക്ഷേത്രങ്ങളുടെ സ്ഥലം ഉൾപെടെ കേരളത്തിൽ കയ്യേറുന്നുണ്ട്. യുഡിഎഫും എൽഡിഎഫും വഖ്ഫ് കയ്യേറ്റങ്ങൾക്ക് കൂട്ട് നിൽക്കുകയാണ്. സംസ്ഥാനത്ത് 28 സ്ഥലങ്ങൾ ഇങ്ങനെ വഖ്ഫ് അധിനിവേശം നടക്കുകയാണ്. പാലക്കാട്ടെ ജനങ്ങൾ ഈ വിഷയത്തെ ഗൗരവത്തിൽ കാണണം. അടുത്ത പാർലമെൻറ് സമ്മേളനത്തിൻ മോദി സർക്കാർ വഖ്ഫ് Read More…
ചൂരൽമല പുനരധിവാസം പാളി; സർക്കാർ അലംഭാവവും വീഴ്ച്ചയും തുടരുന്നു: കെ.സുരേന്ദ്രൻ
എന്തെങ്കിലും തരത്തിലുള്ള പുനരധിവാസ പ്രവർത്തനങ്ങൾ വയനാട്ടിൽ നടക്കുന്നുണ്ടെന്ന് ആർക്കും കാണാൻ സാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പുനരധിവാസം അമ്പേ പാളി ഇരിക്കുകയാണ്. നിരുത്തരവാദ സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്നും കൽപ്പറ്റയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മന്ത്രിസഭ ഉപസമിതി വയനാട്ടിൽ നിന്നും സ്ഥലം വിട്ടിരിക്കുകയാണ്. ആദ്യഘട്ടത്തിൽ കാണിച്ച താൽപര്യവും ശുഷ്കാന്തിയും പിന്നീട് കാണിക്കാതെ മന്ത്രിമാർ മുങ്ങി. ഒ.ആർ കേളു മാത്രമാണ് ഇപ്പോൾ വയനാട്ടിൽ ഉള്ളത്. മന്ത്രിസഭാ ഉപസമിതി പൂർണമായും പരാജയപ്പെട്ടു. ഫോട്ടോഷൂട്ടിൽ മാത്രമാണ് അവർ താൽപര്യം Read More…
കെഎസ്ആർടിസി ആദ്യ ആഴ്ചയിൽ തന്നെ ശമ്പളം വിതരണം ചെയ്യാൻ ശ്രമിക്കും: ഗണേഷ് കുമാർ
ആദ്യ ആഴ്ചയിൽ തന്നെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ സെക്രട്ടേറിയറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെഎസ്ആർടിസി ഒരുമിച്ച് ശമ്പളം വിതരണം ചെയ്യുന്ന മൂന്നാം മാസമാണിത്. ക്രമേണ ഒന്നാം തീയതി തന്നെ ശമ്പളം വിതരണംചെയ്യുമെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടലിന്റെ ഭാഗമായാണ് ഒരുമിച്ച് ശമ്പളം വിതരണം ചെയ്യാൻ സാധിക്കുന്നത്. ധനകാര്യവകുപ്പ് 50 കോടി രൂപ അനുവദിച്ചതിനെ തുടർന്നാണ് ശമ്പളം വിതരണം ചെയ്തതെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. സമയത്തിന് Read More…