വിഷുവിനെ വരവേല്‍ക്കാന്‍ കണിവെള്ളരി കൃഷിയുമായി കുടുംബശ്രീ. ജില്ലയിലെ എല്ലാ സി.ഡി.എസുകളിലും കണിവെള്ളരി കൃഷി ചെയ്യും. സി.ഡി.എസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാര്‍ഷിക ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് കണിവെള്ളരി കൃഷി ആരംഭിക്കുന്നത്. 208 കാര്‍ഷിക ഗ്രൂപ്പുകള്‍ ചേര്‍ന്ന് 78 ഏക്കറിലാണ് കണിവെള്ളരി കൃഷി ചെയ്യുന്നത്. പച്ചക്കറി ചന്തയും സൂക്ഷ്മ സംരംഭ ഉല്‍പ്പന്നങ്ങളുടെ വിപണന മേളയും വിഷുവിനോടനുബന്ധിച്ച് എല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും ഇത്തവണയും കുടുംബശ്രീ നടത്തും. ജില്ലയിലാകെ ഏഴാംയിരം കാര്‍ഷിക ഗ്രൂപ്പുകളും നാല്‍പ്പത്തിനായിരത്തിലധികം അംഗങ്ങളും കുടുംബശ്രീക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കണിവെള്ളരി നടീലിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടത്തറയില്‍ ഫെബ്രുവരി 15 ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രനീഷും ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണിയും ചേര്‍ന്ന് നിര്‍വഹിക്കും. കണിവെള്ളരി കൃഷിയുമായി കഴിഞ്ഞ വര്‍ഷവും വിഷു വിപണിയില്‍ കുടുംബശ്രീ സജീവമായിരുന്നു.
Related Articles
കുടുംബശ്രീ ജീവനക്കാർക്ക് ആർത്തവവേളയിൽ ഒരു ദിവസം വർക്ക് ഫ്രം ഹോം: തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്
* നഗരമേഖലയിൽ വിവിധ സേവനങ്ങൾ നൽകുന്ന ‘ക്വിക് സെർവ്‘ പദ്ധതിക്ക് തുടക്കം കുടുംബശ്രീ ജീവനക്കാർക്ക് ഇനി ആർത്തവവേളയിൽ ഒരു ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർത്തവകാലത്ത് സ്ത്രീകൾ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്തുകൊണ്ടാണ് കുടുംബശ്രീ ഗവേണിംഗ്ബോഡി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മന്ത്രി അറിയിച്ചു. നഗരമേഖലയിൽ വിവിധ സേവനങ്ങൾക്കായി കുടുംബശ്രീയുടെ പ്രൊഫഷണൽ ടീം ‘ക്വിക് സർവ്’ പദ്ധതിയുടെ ഉദ്ഘാടനവും ‘രചന’ സമാപനം, അയൽക്കൂട്ട, എ.ഡി.എസ്,സി.ഡി.എസ് തലങ്ങളിൽ Read More…
എൻഡിഎ സ്ഥാനാർത്ഥി കെ.എ ഉണ്ണികൃഷ്ണൻ്റെ അങ്കമാലി നിയോജക മണ്ഡലത്തിലെ വാഹന പര്യടനo
അങ്കമാലി:എൻഡിഎ സ്ഥാനാർത്ഥി കെ.എ ഉണ്ണികൃഷ്ണൻ്റെ അങ്കമാലി നിയോജക മണ്ഡലത്തിലെ വാഹന പര്യടനത്തിൻ്റെ ഉദ്ഘാടനം കാലടി ജംഗ്ഷൻ ബിജെപി എറണാകുളം ജില്ല പ്രസിഡൻ്റ് അഡ്വ. കെ.എസ് ഷൈജു ഉദ്ഘാടനം ചെയ്തു. കാലടി മണ്ഡലം പ്രസിഡൻറ് ഷീജ സതീഷ് അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗം ആഗസ്റ്റിൻ കോലംഞ്ചേരി, ജില്ലാ ജനറൽ സെക്രട്ടറി ബസി ത്കുമാർ എൻ ഡി എ ചെയർമാർബിജു പുരുഷോത്തമൻ ,മണ്ഡലം പ്രസിഡൻറ് എൻ മനോജ്, കെ ടി ഷാജി, സലീഷ് ചെമ്മണ്ടൂർ, സേതുരാജ് ദേശം കെ എ Read More…
തെളിമ പദ്ധതി 96 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം: മന്ത്രി ജി.ആർ. അനിൽ കുമാർ
തെളിമ പദ്ധതിയിലൂടെ റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താനുള്ള അവസരം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ കുമാർ പറഞ്ഞു. റേഷൻ കാർഡുകൾ കുറ്റമറ്റതാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മണക്കാട് 1101211-ാം നമ്പർ റേഷൻ ഡിപ്പോയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നവംബർ 15 മുതൽ ഡിസംബർ 15 വരെ റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും ആധാർ നമ്പർ ചേർക്കാനും പൊതുജനങ്ങൾക്ക് അവസരമുണ്ട്. 96 ലക്ഷം കുടുംബങ്ങൾക്ക് തെളിമ Read More…